Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 96

<--മുൻപിലത്തേത്                                     തുടക്കം                              അടുത്തത്-->

"ഹാ രമ്യം പ്രപദദ്വയം കമഠപൃഷ്ഠാകാരമ മ്മഞ്ജുമ-
ഞ്ജീരത്തിൻ നവരത്നദീധിതി കൽർന്നേറ്റം വിരാജിക്കവേ
ക്ഷീരാബ്ധേർമഥനത്തെയോർത്തു പുളകം ചാർത്തുന്നു നിത്യം നമ-
സ്കാരം ചെയ്വൊരു നാരദാദികളഹോ തൽഭാഗ്യമത്യത്ഭുതം."

പദാർത്ഥം:
ഹാ രമ്യം = വളരെ രമ്യം
പ്രപദദ്വയം = രണ്ടുകാല്പാദങ്ങളുടെ മുകൾവശം
കമഠപൃഷ്ഠാകാരം = ആമയുടെ മുകൾഭാഗത്തിന്റെ ആകൃതി
അമ്മഞ്ജുമഞ്ജീരത്തിൻ = ആ കിങ്ങിണിചിലങ്കകളുടെ
നവരത്നദീധിതി = നവരത്നങ്ങളുടെ തിളക്കം
കലർന്നേറ്റം വിരാജിക്കവേ = കലർന്ന് ഏറ്റവും വിരാജിക്കുന്പോൾ
ക്ഷീരാബ്ധേർമഥനത്തെയോർത്തു = പാൽക്കടലിന്റെ കടയലിനെയോർത്ത്
പുളകം ചാർത്തുന്നു = രോമാഞ്ജമണിയുന്നു
നിത്യം = നിത്യവും
നമസ്കാരം ചെയ്വൊരു = നമസ്കരിക്കുന്ന
നാരദാദികളഹോ = നാരദൻ മുതലായ മുനിമാർ
തൽഭാഗ്യമത്യത്ഭുതം = അവരുടെ ഭാഗ്യം അത്യൽഭുതം

ശ്ലോകാർത്ഥം:
ഹാ, രമ്യമായ രണ്ടുകാല്പാദങ്ങളുടെ മുകൾവശം ആമയുടെ മുകൾഭാഗത്തിന്റെ ആകൃതിയിൽ, ആ കിങ്ങിണിചിലങ്കകളുടെ നവരത്നങ്ങളുടെ തിളക്കം കലർന്ന് ഏറ്റവും വിരാജിക്കുന്പോൾ, നിത്യവും നമസ്കരിക്കുന്ന നാരദൻ മുതലായ മുനിമാർ പാൽക്കടലിന്റെ കടയലിനെയോർത്ത് രോമാഞ്ജമണിയുന്നു. അവരുടെ ഭാഗ്യം അത്യൽഭുതം.

വ്യാഖ്യാ:
പാൽക്കടൽ കടഞ്ഞപ്പോൾ താണുപോയ മന്ദരപർവ്വതത്തെ, ആമയാണല്ലോ ഉയർത്തിയത്. ആ കടയലിൽ നവരത്നങ്ങൾ ലഭിച്ചതും ഓർക്കുന്നു.

No comments:

Post a Comment

അഭിപ്രായം