Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 94

<--മുൻപിലത്തേത്                                        തുടക്കം                         അടുത്തത്-->

"യാതൊന്നിൻ മധുരസ്വരാമൃതകണം കർണ്ണേ പതിച്ചീടുകിൽ
ഭൂതോല്പത്തിലയാദിതൻ പരമാം തത്വം ഗ്രഹിച്ചീടുമോ
യാതൊന്നാദിമനാദമായ് പ്രണവനിർഗ്ഘോഷം രചിപ്പൂ ജഗ-
ത്തേതൊന്നിൻ പരിണാമമക്വണന നാ(ദം കേൾക്കുമാറാക)ണേ"

പദാർത്ഥം:
യാതൊന്നിൻ = ഏതിന്റെയാണോ
മധുരസ്വരാമൃതകണം = മധുരസ്വരമാകുന്ന അമൃതിന്റെ തുള്ളി
കർണ്ണേ പതിച്ചീടുകിൽ = ചെവിയിൽ വീണാൽ
ഭൂതോല്പത്തിലയാദിതൻ = ജീവികളുടെ ജനനം, മരണം മുതലായവയുടെ
പരമാം തത്വം ഗ്രഹിച്ചീടുമോ = അവസാനത്തെ തത്വം അറിയാനാകുമോ
യാതൊന്ന് = ഏതാണോ
ആദിമനാദമായ് = ഏറ്റവും ആദ്യത്തെ നാദമായി
പ്രണവനിർഗ്ഘോഷം രചിപ്പൂ = പ്രണവത്തിന്റെ ആരവം എഴുതുന്നത്
ജഗത്തേതൊന്നിൻ = പ്രപഞ്ചം ഏതൊന്നിന്റെ
പരിണാമം = പരിണാമമാണ്
അക്വണനനാ(ദം കേൾക്കുമാറാക)ണേ = ആ മധുര നാദം കേൾക്കാൻ കഴിയണേ

ശ്ലോകാർത്ഥം:
ഏതിന്റെയാണോ മധുരസ്വരമാകുന്ന അമൃതിന്റെ തുള്ളി ചെവിയിൽ വീണാൽ ജീവികളുടെ ജനനം, മരണം മുതലായവയുടെ അവസാനത്തെ തത്വം അറിയാനാകുന്നത്, ഏതാണോ ഏറ്റവും ആദ്യത്തെ നാദമായി പ്രണവത്തിന്റെ ആരവം എഴുതുന്നത്, പ്രപഞ്ചം ഏതൊന്നിന്റെ പരിണാമമാണ്, ആ മധുര നാദം കേൾക്കാൻ കഴിയണേ

വ്യാഖ്യാ:
മുൻശ്ലോകത്തിൽ സൂചിപ്പിച്ച നാദം തന്നെ കൂടുതൽ വിവരിക്കുന്നു. ആ നാദം തന്നെ പ്രണവമാകുന്ന ഓങ്കാരം

No comments:

Post a Comment

അഭിപ്രായം