Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 91

<--മുൻപിലത്തേത്                                    തുടക്കം                                         അടുത്തത് -->

"നാനാരത്നനിബദ്ധമുജ്ജ്വലതരം കാഞ്ചീഗുണം കാഞ്ചനം
മാനാതീതമനോജ്ഞതാനിലയനം സൗദാമിനീസന്നിഭം
സാനന്ദം ഹൃദി ഭാവയാമ്യഹ മഖണ്ഡാനന്ദരൂപിൻ മമാ-
ജ്ഞാനധ്വാന്തമകന്നു ചിൽസ്ഫുരണമുണ്ടാകട്ടെ മച്ചേതസി."

പദാർത്ഥം:
നാനാരത്നനിബദ്ധം = പലവിധരത്നങ്ങൾ ചേർത്തുവച്ചത്
ഉജ്ജ്വലതരം = നന്നായി ജ്വലിക്കുന്നത്
കാഞ്ചീഗുണം = അരഞ്ഞാണച്ചരട്
കാഞ്ചനം = സ്വർണ്ണം
മാനാതീത = അളക്കാൻ കഴിയുന്നതിനപ്പുറം
മനോജ്ഞതാനിലയനം = സൗന്ദര്യത്തിന്റെ ഇരിപ്പിടം
സൗദാമിനീസന്നിഭം = ഇടിമിന്നലിനു സമം
സാനന്ദം = ആനന്ദത്തോടുകൂടി
ഹൃദി ഭാവയാമി = ഹൃദയത്തിൽ ഭാവനചെയ്യുന്നു
അഹം = ഞാൻ
അഖണ്ഡാനന്ദരൂപിൻ = ഇടമുറിയാത്ത ആനന്ദം സ്വന്തം രൂപമായവനേ
മമ അജ്ഞാനധ്വാന്തം = എന്റെ അജ്ഞാനമാകുന്ന ഇരുട്ട്
അകന്നു = ഇല്ലാതായി
ചിൽസ്ഫുരണമുണ്ടാകട്ടെ = ബ്രഹ്മജ്ഞാനമുണ്ടാകട്ടെ
മച്ചേതസി = എന്റെ ചേതനയിൽ

ശ്ലോകാർത്ഥം:
പലവിധരത്നങ്ങൾ ചേർത്തുവച്ച, നന്നായി ജ്വലിക്കുന്ന, അളക്കാൻ കഴിയുന്നതിനപ്പുറമുള്ള സൗന്ദര്യത്തിന്റെ ഇരിപ്പിടമായ, ഇടിമിന്നലിനു സമമായ സ്വർണ്ണത്തിന്റെ അരഞ്ഞാണച്ചരട്
ആനന്ദത്തോടുകൂടി ഞാൻ ഹൃദയത്തിൽ ഭാവനചെയ്യുന്നു. ഇടമുറിയാത്ത ആനന്ദം സ്വന്തം രൂപമായവനേ, എന്റെ അജ്ഞാനമാകുന്ന ഇരുട്ട് ഇല്ലാതായി, എന്റെ ചേതനയിൽ ബ്രഹ്മജ്ഞാനമുണ്ടാകട്ടെ.

വ്യാഖ്യാ:
ഇടിമിന്നൽ, രത്നങ്ങൾ ചേർത്തുവച്ച ചരട്, ചിത്സ്ഫുരണം ഈ പ്രയോഗങ്ങൾ, സുഷുമ്നാ സൂത്രത്തിൽ ചേർത്തുവച്ച ആധാരങ്ങളിലൂടെ കുണ്ഡലിനീ പ്രയാണം സൂചിപ്പിക്കുന്നു. “തടില്ലേഖാ തന്വീം” എന്ന ആചാര്യ പ്രയോഗം ശ്രദ്ധേയം.

No comments:

Post a Comment

അഭിപ്രായം