Tuesday, May 5, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 85

<--മുൻപിലത്തേത്                                      തുടക്കം                           അടുത്തത് ->

"ശ്രീവൽസാങ്കധരം സുഹാരപടലീസംശോഭിതം ലക്ഷ്മിത-
ന്നാവാസസ്ഥല മംഗരാഗവികസൽ സൗരഭ്യസമ്മോഹനം
ദേവാധീശ വിലംബിലോലവനമാല്യാലംകൃതം വിസ്തൃതം
ലാവണ്യാമൃതസാരമായ് വിലസുമദ്ദോരന്തരാളം ഭജേ"

പദാർത്ഥം:
ശ്രീവൽസാങ്കധരം = ശ്രീവൽസം എന്ന മറുക് ധരിക്കുന്നത്
സുഹാരപടലീ സംശോഭിതം = നല്ല മാലകളുടെ കൂട്ടത്താൽ നല്ലവണ്ണം ശോഭിക്കുന്നത്
ലക്ഷ്മിതന്നാവാസസ്ഥലം = ലക്ഷ്മി ആവസിക്കുന്ന സ്ഥലം
അംഗരാഗവികസൽ = സുഗന്ധക്കൂട്ടിൽ വികസിക്കുന്ന
സൗരഭ്യസമ്മോഹനം = വാസനയാൽ ഏറ്റവും മോഹിപ്പിക്കുന്ന
ദേവാധീശ = ദേവന്മാരുടെ അധീശ്വര
വിലംബി = തൂങ്ങിക്കിടക്കുന്ന
ലോല = മൃദുവായ
വനമാല്യാലംകൃതം = വനമാലകളാൽ അലംകരിക്കപ്പെട്ടത്
വിസ്തൃതം = വിസ്താരമുള്ള
ലാവണ്യാമൃതസാരമായ് = ലാവണ്യമാകുന്ന അമൃതിന്റെ അർത്ഥമായി
വിലസും = വിലസിക്കുന്ന
അദ്ദോരന്തരാളം = തോളുകളുടെ ഇടക്കുള്ള പ്രദേശം
ഭജേ = ഭജിക്കുന്നു.

ശ്ലോകാർത്ഥം:
ദേവന്മാരുടെ അധീശ്വര, ശ്രീവൽസം എന്ന മറുക് ധരിക്കുന്ന, നല്ല മാലകളുടെ കൂട്ടത്താൽ നല്ലവണ്ണം ശോഭിക്കുന്ന,വ്  ലക്ഷ്മിയുടെ ആവാസസ്ഥലമായ, സുഗന്ധക്കൂട്ടിൽ വികസിക്കുന്ന വാസനയാൽ ഏറ്റവും മോഹിപ്പിക്കുന്ന, തൂങ്ങിക്കിടക്കുന്ന മൃദുവായ വനമാലകളാൽ അലങ്കരിക്കപ്പെട്ട, വിസ്താരമുള്ള, ലാവണ്യമാകുന്ന അമൃതിന്റെ അർത്ഥമായി വിലസിക്കുന്ന തോളുകളുടെ ഇടക്കുള്ള പ്രദേശം, ഭജിക്കുന്നു.

വ്യാഖ്യാ:
തോളുകളുടെ ഇടക്കുള്ള പ്രദേശം മാറാണല്ലൊ.

No comments:

Post a Comment

അഭിപ്രായം