<--മുൻപിലത്തേത് തുടക്കം അടുത്തത് ->
പദാർത്ഥം:
താർമാതിൻ = മഹാലക്ഷ്മിയുടെ
കുചകുഡ്മളാഗ്ര = മുലയുടെ അഗ്രത്തിന്റെ
കഠിനാഘാതേന = കഠിനമായ അമർത്തൽ കൊണ്ട്
സംജാതമാം = നല്ലവണ്ണം ഉണ്ടായ
രോമാഞ്ചാഞ്ചിതകഞ്ചുകത്തെ = രോമാഞ്ചം ചേർത്തുവച്ച വസ്ത്രത്തെ
ചാർത്തും തവോരസ്ഥലം = ധരിക്കുന്ന അവിടുത്തെ നെഞ്ച്
സാമർത്ഥ്യം = മിടുക്ക്
പരമേന്തിടുന്നു = അങ്ങേയറ്റം ഏന്തുന്നു
ദനുജാസ്ത്രാഘാതം = അസുരന്മാരുടെ അസ്ത്രങ്ങളുടെ ആഘാതം
അർച്ചാസുമസ്തോമം = പൂജാപൂക്കളുടെ കുന്ന്
പോൽ കരുതീടുവാൻ = പോലെ കരുതാൻ
ജയ ജയ = ജയിക്കട്ടേ ജയിക്കട്ടേ
ശ്രീലാളിത = ലക്ഷ്മിയാൽ ലാളിക്കപ്പെട്ട
ശ്രീപതേ = ലക്ഷ്മിയുടെ ഭർത്താവേ.
ശ്ലോകാർത്ഥം:
മഹാലക്ഷ്മിയുടെ മുലയുടെ അഗ്രത്തിന്റെ കഠിനമായ അമർത്തൽ കൊണ്ട് നല്ലവണ്ണം ഉണ്ടായ രോമാഞ്ചം ചേർത്തുവച്ച വസ്ത്രത്തെ ധരിക്കുന്ന അവിടുത്തെ നെഞ്ച്, അസുരന്മാരുടെ അസ്ത്രങ്ങളുടെ ആഘാതം, പൂജാപൂക്കളുടെ കുന്ന് പോലെ കരുതാൻ മിടുക്ക് അങ്ങേയറ്റം വഹിക്കുന്നു. ജയിക്കട്ടേ ജയിക്കട്ടേ ലക്ഷ്മിയാൽ ലാളിക്കപ്പെട്ട ലക്ഷ്മിയുടെ ഭർത്താവേ.
വ്യാഖ്യാ:
മാറിനെ വീണ്ടും വർണ്ണിക്കുന്നു.
"താർമാതിൻ കുചകുഡ്മളാഗ്രകഠിനാഘാതേന സംജാതമാം
രോമാഞ്ചാഞ്ചിതകഞ്ചുകത്തെയനിശം ചാർത്തും തവോരസ്ഥലം
സാമർത്ഥ്യം പരമേന്തിടുന്നു ദനുജാസ്ത്രാഘാതമർച്ചാസുമ-
സ്തോമം പോൽ കരുതീടുവാൻ ജയ ജയ ശ്രീലാളിത ശ്രീപതേ"
പദാർത്ഥം:
താർമാതിൻ = മഹാലക്ഷ്മിയുടെ
കുചകുഡ്മളാഗ്ര = മുലയുടെ അഗ്രത്തിന്റെ
കഠിനാഘാതേന = കഠിനമായ അമർത്തൽ കൊണ്ട്
സംജാതമാം = നല്ലവണ്ണം ഉണ്ടായ
രോമാഞ്ചാഞ്ചിതകഞ്ചുകത്തെ = രോമാഞ്ചം ചേർത്തുവച്ച വസ്ത്രത്തെ
ചാർത്തും തവോരസ്ഥലം = ധരിക്കുന്ന അവിടുത്തെ നെഞ്ച്
സാമർത്ഥ്യം = മിടുക്ക്
പരമേന്തിടുന്നു = അങ്ങേയറ്റം ഏന്തുന്നു
ദനുജാസ്ത്രാഘാതം = അസുരന്മാരുടെ അസ്ത്രങ്ങളുടെ ആഘാതം
അർച്ചാസുമസ്തോമം = പൂജാപൂക്കളുടെ കുന്ന്
പോൽ കരുതീടുവാൻ = പോലെ കരുതാൻ
ജയ ജയ = ജയിക്കട്ടേ ജയിക്കട്ടേ
ശ്രീലാളിത = ലക്ഷ്മിയാൽ ലാളിക്കപ്പെട്ട
ശ്രീപതേ = ലക്ഷ്മിയുടെ ഭർത്താവേ.
ശ്ലോകാർത്ഥം:
മഹാലക്ഷ്മിയുടെ മുലയുടെ അഗ്രത്തിന്റെ കഠിനമായ അമർത്തൽ കൊണ്ട് നല്ലവണ്ണം ഉണ്ടായ രോമാഞ്ചം ചേർത്തുവച്ച വസ്ത്രത്തെ ധരിക്കുന്ന അവിടുത്തെ നെഞ്ച്, അസുരന്മാരുടെ അസ്ത്രങ്ങളുടെ ആഘാതം, പൂജാപൂക്കളുടെ കുന്ന് പോലെ കരുതാൻ മിടുക്ക് അങ്ങേയറ്റം വഹിക്കുന്നു. ജയിക്കട്ടേ ജയിക്കട്ടേ ലക്ഷ്മിയാൽ ലാളിക്കപ്പെട്ട ലക്ഷ്മിയുടെ ഭർത്താവേ.
വ്യാഖ്യാ:
മാറിനെ വീണ്ടും വർണ്ണിക്കുന്നു.
No comments:
Post a Comment
അഭിപ്രായം