Tuesday, May 5, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 84

<--മുൻപിലത്തേത്                                 തുടക്കം                                   അടുത്തത് ->

"ചഞ്ചൽക്കങ്കണ മണ്ഡിതം ഭുജചതുഷ്കം ദൈത്യവിച്ഛേദനേ
വഞ്ചാതുര്യമിയന്നതീശ്വര ഗദാ ശംഖാരിപത്മോജ്വലം
സംജാതേനോൾപ്പുളകേന ഞാനവിരതം ഭാവിച്ചിടുന്നേൻ മന-
ശ്ചാഞ്ചല്യം മമ പോക്കുവാൻ കരുണപൂണ്ടെന്നെ ത്തലോടേണമേ"

പദാർത്ഥം:
ചഞ്ചൽ = ശോഭിക്കുന്ന
കങ്കണ മണ്ഡിതം = വളയാൽ അലങ്കരിക്കപ്പെട്ടത്
ഭുജചതുഷ്കം = നാലുകൈകൾ
ദൈത്യവിച്ഛേദനേ = അസുരന്മാരെ നശിപ്പിക്കുന്നതിൽ
വഞ്ചാതുര്യം = വലിയ മിടുക്ക്
ഇയന്നതീശ്വര = ഉള്ളതാണ് ഈശ്വര
ഗദാ ശംഖ അരി പത്മോജ്വലം = ഗദാ, ശംഖം, ചക്രം, ഉജ്വലമായ പത്മം
സംജാതേനോൾപ്പുളകേന = നല്ലവണ്ണം ഉണ്ടായ ഉൾപ്പുളകത്താൽ
ഞാനവിരതം = ഞാൻ ഇടതടവില്ലാതെ
ഭാവിച്ചിടുന്നേൻ = ഭാവന ചെയ്യുന്നു
മനശ്ചാഞ്ചല്യം = മനസ്സിന്റെ ഇളക്കം / ആട്ടം
മമ = എന്റെ
പോക്കുവാൻ = ഇല്ലാതാക്കാൻ
കരുണപൂണ്ട് = കരുണയോടുകൂടി
എന്നെത്തലോടണേ = (പ്രകടം)

ശ്ലോകാർത്ഥം:
ഈശ്വര, ശോഭിക്കുന്ന വളയാൽ അലങ്കരിക്കപ്പെട്ട നാലുകൈകൾ അസുരന്മാരെ നശിപ്പിക്കുന്നതിൽ വലിയ മിടുക്ക് ഉള്ളതാണ്. നല്ലവണ്ണം ഉണ്ടായ ഉൾപ്പുളകത്തോടെ, ഗദാ, ശംഖം, ചക്രം, ഉജ്വലമായ പത്മം (ഇവ) ഞാൻ ഇടതടവില്ലാതെ ഭാവന ചെയ്യുന്നു. മനസ്സിന്റെ ഇളക്കം / ആട്ടം എന്റെ ഇല്ലാതാക്കാൻ കരുണയോടുകൂടി എന്നെ തലോടണേ

വ്യാഖ്യാ:
കൈകളെയും ആയുധങ്ങളെയും വർണ്ണിക്കുന്നു, കവി.

No comments:

Post a Comment

അഭിപ്രായം