Tuesday, May 5, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 82

<--മുൻപിലത്തേത്                                    തുടക്കം                                  അടുത്തത് ->
"വാരഞ്ചും നവമൗക്തികാമലസുദന്തശ്രേണിതൻ കാന്തിയോ
ടാരക്താധരപല്ലവദ്യുതി കലർന്നേറ്റം മനോരമ്യമായ്
സ്മേരാസ്യാമൃതഭാസ്സൊടൊത്ത പരമാനന്ദത്രിമാർഗ്ഗാംബുവിൽ
സ്വൈരം മുങ്ങി മമാഘ പങ്കമഖിലം പോക്കാൻ കനിഞ്ഞീടണേ"

പദാർത്ഥം:
വാരഞ്ചും = നിരന്നു ഭംഗിയുള്ള
നവമൗക്തിക = പുതു മുത്തുകൾ
അമല = അഴുക്കില്ലാത്ത
സുദന്ത ശ്രേണിതൻ = നല്ല പല്ലുകളുടെ വരിയുടെ
കാന്തിയോട് = ശോഭയോട്
ആരക്ത = ചുവപ്പു ശോഭകലർന്ന
അധരപല്ലവ = തളിരുപോലുള്ള ചുണ്ടുകളുടെ
ദ്യുതി = രശ്മി
കലർന്നേറ്റം = കലർന്ന് ഏറ്റവും
മനോരമ്യമായ് = മനസ്സിനെ രമിപ്പിക്കുന്നതായ്
സ്മേരാസ്യാമൃതഭാസ്സൊടൊത്ത = ചിരിക്കുന്ന മുഖത്തിന്റെ അമൃതശോഭയോടൊത്ത
പരമാനന്ദ = (പ്രകടം)
ത്രിമാർഗ്ഗാംബുവിൽ = ഗംഗാ ജലത്തിൽ
സ്വൈരം മുങ്ങി = സുഖമായി മുങ്ങി
മമാഘപങ്കമഖിലം = എന്റെ പാപങ്ങളാകുന്ന ചെളി മുഴുവനും
പോക്കാൻ കനിഞ്ഞീടണേ = ഇല്ലാതാക്കാൻ കനിവുണ്ടാകണേ

ശ്ലോകാർത്ഥം:
നിരന്ന ഭംഗിയുള്ള അഴുക്കില്ലാത്ത പുതു മുത്തുകൾ പോലെയുള്ള നല്ല പല്ലുകളുടെ വരിയുടെ ശോഭയോട്, ചുവപ്പു ശോഭകലർന്ന തളിരുപോലുള്ള ചുണ്ടുകളുടെ രശ്മി കലർന്ന് ഏറ്റവും മനസ്സിനെ രമിപ്പിക്കുന്നതായ ചിരിക്കുന്ന മുഖത്തിന്റെ അമൃതശോഭയോടൊത്ത പരമാനന്ദഗംഗാ ജലത്തിൽ സുഖമായി മുങ്ങി എന്റെ പാപങ്ങളാകുന്ന ചെളി മുഴുവനും ഇല്ലാതാക്കാൻ കനിവുണ്ടാകണേ.

വ്യാഖ്യാ:
പല്ലുകളെയും, ചുണ്ടുകളെയും, മന്ദഹാസത്തെയും വർണ്ണിക്കുന്നു.

No comments:

Post a Comment

അഭിപ്രായം