"രാമദ്വ്യക്ഷരി ശോകതാരകമഹാമന്ത്രം ത്വദീയം ഹരേ
കാമം കൈവരുവാനുമപ്പരപദപ്രാപ്തിയ്കുമത്യുത്തമം
കാമാന്ധൻ ഖലനെക്കവിപ്രമുഖനായ് ബ്രഹ്മർഷിയായ്ത്തീർത്തൊരാ
നാമത്തിന്റെ മഹത്വമീശ്വര വിരിഞ്ചാദ്യർക്കുമജ്ഞാതമേ"
പദാർത്ഥം:
പദാർത്ഥം:
രാമദ്വ്യക്ഷരി = 'രാമ' മന്ത്രം
ശോകതാരക മഹാമന്ത്രം = ദു:ഖത്തെ മറികടക്കുന്ന മുന്തിയ മന്ത്രം
ത്വദീയം = അങ്ങയുടെ
ഹരേ = ഹേ വിഷ്ണൂ
കാമം = ആഗ്രങ്ങൾ
കൈവരുവതിന്ന് = കിട്ടുന്നതിന്
അപ്പരമപദപ്രാപ്തിക്കും = മോക്ഷം കിട്ടുന്നതിനും
അത്യുത്തമം = വളരെ ഉത്തമം
കാമാന്ധൻ = ആഗ്രഹങ്ങളാൽ കണ്ണുകാണാതായവൻ
ഖലനെ = ദുഷ്ടനെ
കവിപ്രമുഖനായ് = കവികളിൽ പ്രധാനിയായി
ബ്രഹ്മർഷിയായ് = ബ്രഹ്മജ്ഞാനമുള്ള ഋഷിയായ്
തീർത്തൊരാ = മാറ്റിയ ആ ഒരു
നാമത്തിന്റെ = പേരിന്റെ
മഹത്വമീശ്വര = ഉയർന്ന അവസ്ഥ, ഈശ്വര,
വിരിഞ്ചാദ്യർക്കും = ബ്രഹ്മാവു മുതലായവർക്കും
അജ്ഞാതമേ = അറിയാത്തതത്രെ.
ശ്ലോകാർത്ഥം:
അല്ലയോ വിഷ്ണൂ, രണ്ടക്ഷരമുള്ള രാമ എന്ന, ദു:ഖങ്ങളുടെ അക്കരകടത്തുന്ന ഏറ്റവും മുന്തിയ അവിടുത്തെ മന്ത്രം ആഗ്രഹങ്ങൾ കയ്യിൽ കിട്ടുന്നതിനും, ഏറ്റവും ഉയർന്ന അവസ്ഥ നേടുന്നതിനും ഏറ്റവും നല്ലതാണ്. ആഗ്രഹങ്ങൾ കൊണ്ട് കണ്ണുകാണാതായ ദുഷ്ടനെ കവികളിൽ മുൻപനും, ബ്രഹ്മജ്ഞാനമുള്ള ഋഷിയും ആക്കിത്തീർത്തൊരാ പേരിന്റെ മത്വം!! ഈശ്വര, ബ്രഹ്മാവ് മുതലായവർക്കും അറിയാത്തതാണ്.
വ്യാഖ്യാ:
രാമ മന്ത്രത്തിന്റെ മാഹാത്മ്യം വിവരിക്കുന്നു. ത്രിമൂർത്തികൾക്കു പോലും ലഭ്യമല്ലാത്ത വിദ്യ ഒരു ദുഷ്ടനായ കാട്ടാളനു നേടാം എന്നു സൂചന. രാമ മന്ത്രത്തിനും ഇവിടെ 'ഭോഗശ്ച മോക്ഷശ്ച കരസ്ഥ ഏവ" എന്ന അവസ്ഥ പറയുന്നു.
No comments:
Post a Comment
അഭിപ്രായം