"അങ്ങീശാ ഗുണനിർഗ്ഗുണാധികനഖണ്ഡാനന്ദരൂപൻ ഗുണം
നീങ്ങിപ്പോം ത്രിഗുണത്തിനുള്ള തുലനാവസ്ഥക്കു പേർ നിർഗ്ഗുണം
തങ്ങില്ലങ്ങയിലീശ നിർഗ്ഗുണതയെന്നോരുന്ന വിദ്വാനഹോ
മുങ്ങീടുന്നിതു ചിദ്രസാംബുധിയിലമ്മായാ വിനിർമ്മുക്തനായ്"
പദാർത്ഥം:
അങ്ങീശാ = ഈശാ അങ്ങ്
ഗുണനിർഗ്ഗുണാധികൻ = ഗുണത്തിനും നിർഗ്ഗുണത്തിനും അധികൻ
അഖണ്ഡാനന്ദരൂപൻ = നിലക്കാത്ത തുടർച്ചയായ ആനന്ദം രൂപമായവൻ
ഗുണം നീങ്ങിപ്പോം = സഗുണാവസ്ഥ, ഗുണം പ്രകടമായ അവസ്ഥ ഇല്ലാതെയാവും
ത്രിഗുണത്തിനുള്ള = സത്വരജസ്തമോ ഗുണങ്ങൾക്കുള്ള
തുലനാവസ്ഥ = തുല്യമായ അവസ്ഥ
നിർഗ്ഗുണം = നിർഗ്ഗുണം എന്ന്
തങ്ങില്ലങ്ങയിലീശ = ചേരില്ല, നിലനിൽക്കില്ല
നിർഗ്ഗുണത = നിർഗ്ഗുണാവസ്ഥ
എന്നോരുന്ന = എന്ന് മനസ്സിലാക്കുന്ന
വിദ്വാൻ = അറിവുള്ളവൻ
അഹോ = അത്ഭുതദ്യോതകം
ചിദ്രസാംബുധി = ചിത്താകുന്ന അമൃത സാഗരം.
മായാവിമുക്തനായ് = മായയിൽ നിന്നും സ്വതന്ത്രനായ്
ശ്ലോകാർത്ഥം:
ഈശാ, അങ്ങ് ഗുണാവസ്ഥക്കും നിർഗ്ഗുണാവസ്ഥക്കും അതീതനായി തുടർച്ചയായി പ്രവഹിക്കുന്ന ആനന്ദം സ്വരൂപമായുള്ളവനാണ്. സത്വരജസ്തമോഗുണങ്ങൾ മൂന്നും തുല്യമായിരിക്കുന്ന അവസ്ഥയിൽ ഗുണം ഇല്ലാതാവുമ്പോൾ അതിനു നിർഗ്ഗുണം എന്നു പറയുന്നു. അങ്ങയിൽ നിർഗ്ഗുണാവസ്ഥയും ചേരില്ല എന്ന് അറിയുന്നവൻ വിദ്വാനാണ്. അവൻ, മായയിൽനിന്ന് പൂർണ്ണമായും വിട്ട് ചിത്താകുന്ന അമൃത സാഗരത്തിൽ മുങ്ങുന്നു.
വ്യാഖ്യാ:
ഈശ. എല്ലാത്തിന്റെയും അധിപൻ, ശക്തൻ.
ഗുണനിർഗ്ഗുണാധികൻ. ഗുണത്തിനും നിർഗ്ഗുണത്തിനും അധികൻ.
ഗുണം സത്വരജസ്തമോഗുണങ്ങൾ. ഈ മൂന്നുഗുണങ്ങൾക്കും മീതേയുള്ളവൻ.
അങ്ങ് തന്നെ നിർഗ്ഗുണത്തിനും മീതെയുള്ളവനാണ്.
ഇത്രയും പറഞ്ഞുവച്ചിട്ട്, ഗുരു 'നിർഗ്ഗുണം' എന്ന് ശ്ളോകത്തിന്റെ ഈ പാദത്തിൽ ഉദ്ദേശിക്കപ്പെട്ടിട്ടുള്ളതെന്താണെന്ന് വിശദീകരിക്കുന്നു. ത്രിഗുണങ്ങൾക്കുള്ള തുലനാവസ്ഥ 'ഗുണം' ഇല്ലാതാവുന്ന അവസ്ഥയാണ്. അതിനെ നിർഗ്ഗുണം എന്നു പറയുന്നു. അങ്ങിനെയുള്ള ഗുണങ്ങളുടെ തുലനാവസ്ഥക്കും മീതെയാണ് അങ്ങ്.
പതിമൂന്നാം ശ്ലോകത്തിൽ:
'ത്വന്മായാ ത്രിഗുണാത്മികാ ഗുണസമത്വത്താൽ പ്രധാനാഖ്യയായ്' (ഹ.ല: ഗു.തോ: 13)
എന്നു പറഞ്ഞു വച്ചു. ഇവിടെ 'ത്രിഗുണത്തിനുള്ള തുലനാവസ്ഥക്കു പേർ നിർഗ്ഗുണം' എന്നും പറഞ്ഞു. അപ്പോൾ, പ്രധാന (പ്രകൃതി) നിർഗ്ഗുണമാണെന്നു വരും. എന്നാൽ പ്രകൃതി 'ത്രിഗുണാത്മികാ - ത്രിഗുണം ആത്മാവായവൾക്ക്' നിർഗ്ഗുണമാവാൻ പറ്റില്ല. അതുകൊണ്ടാണ് ഗുരു ഇവിടെ 'നിർഗ്ഗുണം' നിർവ്വചിക്കുന്നത്. സത്വം പ്രകടമാവുമ്പോൾ സത്വഗുണി. രജസ് പ്രകടമാവുമ്പോൾ രജോഗുണി. തമസ് പ്രകടമാവുമ്പോൾ തമോഗുണി. മൂന്നും തുല്യമായി ഒന്നും പ്രകടമല്ലാതാവുമ്പോൾ നിർഗ്ഗുണി. അങ്ങിനെയുള്ള മായക്കും, പ്രകൃതിക്കും, പ്രധാനക്കും അപ്പുറത്തുള്ളവൻ 'നിർഗ്ഗുണാധികൻ'

പതിമൂന്നാം ശ്ലോകത്തിൽ തന്നെ '...ത്രിഗുണാധികൻ ത്വയി' എന്നു പറഞ്ഞുവച്ചിട്ടുണ്ട്. 'അങ്ങ്.. ഗുണ.. അധികൻ' എന്ന് . ഇവിടെ വീണ്ടും അതു തന്നെ ആവർത്തിച്ചു.
ഗുരു തുടരുന്നു... തങ്ങില്ലങ്ങയിലീശ 'നിർഗ്ഗുണത'. ഇങ്ങിനെയുള്ള നിർഗ്ഗുണമായ മായ, പ്രകൃതി, പ്രധാന അങ്ങയിൽ തങ്ങില്ല. നില നിൽക്കില്ല. ചേരില്ല. അതിനെല്ലാം 'അധികൻ' അപ്പുറത്തുള്ളവൻ ആണ് അങ്ങ്. ഇതറിയുന്നവൻ വിദ്വാനാണ്. അറിഞ്ഞവനാണ്. എന്താണതിന്റെ ഫലം? ചിത്താകുന്ന (ചിത് 'ഗുരുതോഷിണിയിൽ' മുൻപ് വ്യാഖ്യാനിച്ചിട്ടുണ്ട്.) അമൃതസാഗരത്തിൽ മുങ്ങുന്നു. അതെങ്ങിനെ! അങ്ങ് 'അഖണ്ഡാനന്ദരൂപൻ' ഇടതടവില്ലാതെ പ്രവഹിക്കുന്ന ആനന്ദം സ്വന്തം രൂപമായുള്ളവൻ. ചിത് തന്നെ ആനന്ദം. 'ചിദ്രസാംബുധി' തന്നെ 'അഖണ്ഡാനന്ദരൂപം'. അപ്പോൾ ആ വിദ്വാൻ 'മായാ വിനിർമ്മുക്തനാവുന്നു'. വിശേഷേണ നിശ്ശേഷം മുക്തൻ വിനിർമ്മുക്തൻ.
No comments:
Post a Comment
അഭിപ്രായം