Friday, April 25, 2014

മുകുരേശ്വരീ സുപ്രഭാതം - നാഗമാനസം - ശ്ലോകം 1


<- മുൻപിലത്തേത് (Previous)                                              അടുത്തത് (Next) ->                         

"കന്ദർപകോടി സമനാം പ്രിയനൊത്തമന്ദാ-
നന്ദം സദാശിവസമുജ്വല ദിവ്യ തല്പേ
സൗന്ദര്യ ധോരണി ചൊരിഞ്ഞു സുഖം ശയിക്കു-
മെന്നംബ ദേവിയുണരൂ തവ സുപ്രഭാതം"

transliteration

"kandarpakOTisamanAM priyanotthamandA-
nandaM sadAzivasamujvala divyatalpE
saundarya dhOraNi chorinju sukham zayikku-
mennamba dEviyuNarU tava suprabhAtaM"

പദാർത്ഥം:
കന്ദർപ = കാമദേവൻ
അമന്ദ = വേഗത്തിലുള്ള
ദിവ്യ = ദേവസാന്നിദ്ധ്യമുള്ള
തല്പേ = കിടക്കയിൽ
ധോരണി = പ്രവാഹം

ശ്ലോകാർത്ഥം:
കോടി കാമദേവന്മാർക്കു സമനായ പ്രിയനോടൊത്ത് ശീഘ്രമായ ആനന്ദത്തോടുകൂടി സദാശിവനാകുന്ന ദേവസാന്നിദ്ധ്യമുള്ള ഉജ്ജ്വലമായ കിടക്കയിൽ സൗന്ദര്യത്തിന്റെ നിലക്കാത്ത പ്രവാഹം ആനന്ദത്തോടുകൂടി ഒഴുക്കി കിടക്കുന്ന (ഉറങ്ങുന്ന) എന്റെ അമ്മേ, അവിടുത്തേക്ക്, സുപ്രഭാതം നേരുന്നു.

Meaning of the Verse
Oh my dear mother along with your dearest, who is equivalent to a crore cupids, you emanate a perennial flow of fast eternal bliss, while reclining (dozing) in the devine radient bed made of SadAsiva, Goodmorning to you.

വ്യാഖ്യാ:
കന്ദർപ. കാമദേവൻ. കാമത്തിന്റെ, ആഗ്രഹത്തിന്റെ, തൃഷ്ണയുടെ, ദേവൻ. ദേവൻ മനുഷ്യസാമാന്യത്തിന്റെ പാരമ്യമാക കൊണ്ട്, മനുഷ്യസാമാന്യത്തിന്റെ കാമത്തിന്റെ ആകെത്തുക. ഒരു മനുഷ്യന്റെ കാമപാരവശ്യത്തിന്റെ പരിണാമ സങ്കീർണത സുവിദിതം. സകല പുരുഷന്മാരുടേയും കാമപാരവശ്യത്തിന്റെ ആകെത്തുകയായ ശക്തി, 'കാമദേവൻ'. അങ്ങിനെയുള്ള ഒരൊറ്റ കാമദേവനല്ല, കോടി കാമദേവൻ. കാമദേവൻ സൗന്ദര്യം, ആകർഷണീയത എന്നിങ്ങിനെ ബഹുഗുണസമ്മിളിതനാണെന്നോർക്കുക.
സമൻ അതിനു തുല്യം! അങ്ങിനെയുള്ള പ്രിയൻ കാമുകൻ. അവനോടൊത്ത്. അമന്ദാനന്ദം അമന്ദ അല്പം പോലും പതുക്കെ, വേഗതകുറഞ്ഞത്, അല്ലാത്ത. അതായത്, വളരെ ത്വരിതമായ, വേഗതയുള്ള.

ആനന്ദം നിർവിഷയവും നിഷ്കാരണവും ആയ സുഖം. ബ്രഹ്മം. സച്ചിദ്. അതിൽ ലയിച്ച്. സദാശിവ.  മുപ്പത്താറ്  തത്വങ്ങളിൽ മൂന്നാമത്തേത്. ശിവൻ സ്വയം ശക്തിയേ വിക്ഷേപിച്ച്, ആ ശക്തിയുമായി ചേർന്നുണ്ടാകുന്ന ആദ്യത്തെ തത്വം. ബ്രഹ്മ, വിഷ്ണു, രുദ്ര, ഈശ്വരാദി നാലുകാലുകളുള്ള കട്ടിലിന്റെ മുകളിലെ പലക. ഇവിടെ തല്പം കൊണ്ട് ഗുരു കട്ടില്പലകയും കിടക്കയും സമന്വയിപ്പിച്ചു.

സൗന്ദര്യത്തിന്റെ നിലക്കാത്ത പ്രവാഹം വിതരണം ചെയ്തുകൊണ്ട്, സുഖമായി കിടക്കുന്ന (ഉറങ്ങുന്ന) എന്റെ അമ്മേ, (സൂര്യനുദിച്ചു, വെളിച്ചമായീ) ഉണരൂ. അവിടുത്തേക്ക് സുപ്രഭാതം നേരുന്നു.

Commentary:
kandarpa cupid. God of desire, love, pleasure. God is the apex of the summary of Man. So he is the totality of the desire of the human race. Well-known is the consequence of one man who is overwhelmed by sexual desires!. The force of the totality of the sexual desire of the human race is 'kandarpa'. Not just one kandarpa, but a crore! Your lover is equivalent to that crore kandarpa.
With him you are reclining in a fast torrential bliss. Bliss is unreasonable and independent.  You lie on the coat made of the third Tatva the Sadashiva. 'talpa' is the combination of the coat and bed. Oh my mother, please wake up. Good morning to you.

2 comments:

  1. സ്തോത്രകാരന്‍റെ ചിത്രം കാണുന്നില്ലല്ലോ?

    ReplyDelete

അഭിപ്രായം