Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 98

<--മുൻപിലത്തേത്                                 തുടക്കം                                അടുത്തത്-->

"സർവ്വാംഗേഷ്വതിമോഹനം കിസലയാതാമ്രം നമിപ്പോർകളാം
ശർവ്വാദിത്രിദശാവലീമകുടസംഘാത പ്രവൃദ്ധാരുണം
സർവ്വാനന്ദമയം സമസ്തഭുവനാധാരം പദാബ്ജദ്വയം
സർവ്വാഭീഷ്ടദമായ് സദാ വിലസണേ മച്ചിത്ത പുണ്യഹ്രദേ"

പദാർത്ഥം:
സർവ്വാംഗേഷ്വതിമോഹനം = ആകപ്പാടെ അതിമനോഹരം
കിസലയാതാമ്രം = ചെറുചുവപ്പുള്ള തളിര്
നമിപ്പോർകളാം = നമസ്കരിക്കുന്നവരായ
ശർവ്വാദിത്രിദശാവലീ = ശിവൻ മുതലായ മുപ്പതു കൂട്ടത്തിന്റെ
മകുടസംഘാത = കിരീടക്കൂട്ടത്തിനാൽ
പ്രവൃദ്ധാരുണം = വർദ്ധിച്ച ചുവപ്പുനിറം
സർവ്വാനന്ദമയം = മുഴുവൻ ആനന്ദമയം
സമസ്തഭുവനാധാരം = മുഴുവൻ ഭുവനത്തിന്റെയും അടിസ്ഥാനം
പദാബ്ജദ്വയം = കാലുകളാകുന്ന രണ്ടു താമരകൾ
സർവ്വാഭീഷ്ടദമായ് = എല്ലാ ആഗ്രഹങ്ങളും തരുന്നവയായി
സദാ വിലസണേ = എപ്പോഴും വിലസണേ
മച്ചിത്ത പുണ്യഹ്രദേ = എന്റെ മനസ്സാകുന്ന പുണ്യനദിയിൽ

ശ്ലോകാർത്ഥം:
ആകപ്പാടെ അതിമനോഹരമായ  ചെറുചുവപ്പുള്ള തളിര്, നമസ്കരിക്കുന്നവരായ ശിവൻ മുതലായ മുപ്പതു കൂട്ടത്തിന്റെ കിരീടക്കൂട്ടത്തിനാൽ  വർദ്ധിച്ച ചുവപ്പുനിറം, മുഴുവൻ ആനന്ദമയം, സമസ്ത ഭുവനത്തിന്റെയും അടിസ്ഥാനം, (ഇപ്രകാരമുള്ള) കാലുകളാകുന്ന രണ്ടു താമരകൾ, എന്റെ മനസ്സാകുന്ന പുണ്യനദിയിൽ എല്ലാ ആഗ്രഹങ്ങളും തരുന്നവയായി എപ്പോഴും വിലസണേ.

വ്യാഖ്യാ:
ശിവൻ മുതലായ എല്ലാ ദേവഗണങ്ങളുനമസ്കരിക്കുമ്പോൾ അവരുടെ കിരീടങ്ങളുടെ ശോഭകൊണ്ട് പാദങ്ങൾ ചെറു ചുവപ്പാകുന്നു.

No comments:

Post a Comment

അഭിപ്രായം