"ഞാനല്പജ്ഞലിരഗ്ര്യനെ…ശാദ്യർക്കുമജ്ഞാത
ശ്രീനാരായണ…..ങ്ങെന….
നാനാതത്വനിബദ്ധമിസ്തുതിഭവൽക്കാരുണ്യലേശത്തിനാൽ
താനാവാം വിരചിച്ചു ഞാനിതുവിധം നാഥാ ത്രിലോകീ ഗുരോ"
പദാർത്ഥം:
ഞാനല്പജ്ഞലിരഗ്ര്യൻ = അല്പജ്ഞാനികളിൽ ഞാൻ മുൻപൻ
…ശാദ്യർക്കുമജ്ഞാത = .. ശാദ്യർക്കും അറിയാത്ത
ശ്രീനാരായണ…..ങ്ങെന….= അല്ലയോ നാരായണാ….
നാനാതത്വനിബദ്ധം = പലവിധ തത്വങ്ങളും ബന്ധിപ്പിച്ച
ഇസ്തുതി = ഈ സ്തുതി
ഭവൽക്കാരുണ്യലേശത്തിനാൽ താനാവാം = അവിടുത്തെ കാരുണ്യത്തിന്റെ അല്പം കൊണ്ട് തന്നെയാവാം
വിരചിച്ചു ഞാനിതുവിധം = ഞാനീവിധം എഴുതി
നാഥാ = രക്ഷിക്കുന്നവനേ
ത്രിലോകീഗുരോ = ത്രിലോകത്തിനും ഗുരുവായവനേ.
ശ്ലോകാർത്ഥം:
അല്പജ്ഞാനികളിൽ ഞാൻ മുൻപൻ…... ശാദ്യർക്കും അറിയാത്ത…..അല്ലയോ നാരായണാ…. പലവിധ തത്വങ്ങളും ബന്ധിപ്പിച്ച ഈ സ്തുതി അവിടുത്തെ കാരുണ്യത്തിന്റെ അല്പം കൊണ്ട് തന്നെയാവാം ഞാനീവിധം എഴുതിയത്. അല്ലയോ, രക്ഷിക്കുന്നവനേ, ത്രിലോകത്തിനും ഗുരുവായവനേ.
വ്യാഖ്യാ:
ശ്ലോകം മുഴുവൻ ലഭ്യമല്ലാത്തതുകൊണ്ട് വ്യാഖ്യാനം ക്ലിഷ്ടമാണ്. പഴയൊരു ലഘുവ്യാഖ്യാനത്തിൽനിന്നും മനസ്സിലാകുന്നത്, ഇങ്ങിനെയാണ്:
“ത്രിലോകീ ഗുരോ എന്ന സംബോധന ഭക്തന്മാർക്ക് ഭഗവാൻ തന്നെ ആചാര്യനായി ഭവിച്ച് സർവ്വ വിദ്യകളും പ്രദാനം ചെയ്യുന്നു എന്ന അർത്ഥത്തെയാണ് ദ്യോതിപ്പിക്കുന്നത്. 45-ആം ശ്ലോകം നോക്കുക”
എളിമയോടെ സമാപ്തിശ്ലോകങ്ങൾ തുടങ്ങുകയാണിവിടെ ഗുരു. സ്വന്തം അല്പജ്ഞത്വത്തിന് അപവാദമായി താൻ പലവിധ തത്വങ്ങളും നിബന്ധിച്ച് ഈ സ്തുതി എഴുതിയത്, അവിടുത്തെ കാരുണ്യത്തിന്റെ ലേശം കൊണ്ടാണെന്ന പ്രസ്താവന നോക്കുക.
No comments:
Post a Comment
അഭിപ്രായം