Tuesday, May 5, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 79

<--മുൻപിലത്തേത്                                   തുടക്കം                                      അടുത്തത്-->
"വാൽസല്യം പദഭക്തരോടമരരിൽക്കാരുണ്യ മത്യന്തബീ-
ഭൽസം ദൈത്യരിലബ്ധികന്യകയിലോ ശൃംഗാരസമ്മോഹനം
മാൽസര്യം ഖലരിൽക്കുതാർക്കികജനേ ഹാസ്യം ത്വദൈക്യത്തിനാ-
യുൽസാഹിപ്പൊരു സാധകോത്തമരിലോ നാഥാ പരം ശാന്തവും"

പദാർത്ഥം:
വാൽസല്യം = (പ്രകടം)
പദഭക്തരോട് = പാദങ്ങളിൽ ഭക്തിയുള്ളവരോട്
അമരരിൽ = ദേവന്മാരിൽ
കാരുണ്യം = രസങ്ങളിൽ ഒന്ന്
അത്യന്ത = അതിയായ
ബീഭൽസം = നവരസങ്ങളിൽ ഒന്ന്
ദൈത്യരിൽ = അസുരന്മാരിൽ
അബ്ധികന്യകയിലോ = മഹാലക്ഷ്മി
ശൃംഗാരസമ്മോഹനം = ശൃംഗാരം ഹൊണ്ട് എല്ലാ വിധത്തിലും മോഹിപ്പിക്കുന്നത്.
മാൽസര്യം = കോപം
ഖലരിൽ = ദുഷ്ടന്മാരിൽ
കുതാർക്കികജനേ = കുതർക്കങ്ങൾ പറയുന്നവരിൽ
ഹാസ്യം = പരിഹാസം
ത്വദൈക്യത്തിനായുൽസാഹിപ്പൊരു = അവിടുത്തോടു ചേരാൻ ഉൽസാഹിക്കുന്ന
സാധക = ഒരുലക്ഷ്യം മുന്നിൽക്കണ്ട് അതിലേക്കെത്താൻ ഫലവത്തായ ശ്രമം ചെയ്യുന്നവൻ
ഉത്തമരിലോ = ഏറ്റവും നല്ലവരിലോ
നഥാ = രക്ഷിക്കുന്നവനേ
പരം ശാന്തവും = ഏറ്റവും ശാന്തവും

ശ്ലോകാർത്ഥം:
പാദങ്ങളിൽ ഭക്തിയുള്ളവരോട് വാൽസല്യം, ദേവന്മാരിൽ കാരുണ്യം, അസുരന്മാരിൽ അതിയായ ബീഭൽസം, മഹാലക്ഷ്മിയിലോ എല്ലാ വിധത്തിലും മോഹിപ്പിക്കുന്ന ശൃംഗാരം ദുഷ്ടന്മാരിൽ കോപം, കുതർക്കങ്ങൾ പറയുന്നവരിൽ പരിഹാസം അവിടുത്തോടു ചേരാൻ ഉൽസാഹിക്കുന്ന ഒരുലക്ഷ്യം മുന്നിൽക്കണ്ട് അതിലേക്കെത്താൻ ഫലവത്തായ ശ്രമം ചെയ്യുന്ന ഏറ്റവും നല്ലവരിലോ, അല്ലയോ രക്ഷിക്കുന്നവനേ, ഏറ്റവും ശാന്തവും.

2 comments:

  1. കുതാര്‍ക്കിക ജനേ ഹാസ്യം !! അതിമനോഹരമായ വീക്ഷണം .മറ്റാരും ഈ നീരീക്ഷണം നടത്തിയിട്ടില്ലെന്ന് തോന്നുന്നു .

    ReplyDelete

അഭിപ്രായം