<--മുൻപിലത്തേത് തുടക്കം അടുത്തത്-->
പദാർത്ഥം:
ഈ മട്ടുള്ള = ഇങ്ങിനെയൊക്കെയുള്ള
രസങ്ങളൊക്കെയും = നവരസങ്ങളിൽ പലതും
ഒരേകാലം സ്ഫുരിക്കുന്നതായ് = ഒരേ സമയത്ത് തിളങ്ങുന്ന
സോമാർക്കാത്മകമായ് = സൂര്യചന്ദ്രന്മാരായി
സദാ വശഗയാം = എല്ലായ്പോഴും വശത്തായിരിക്കുന്ന
മായക്കൊരാസ്ഥാനമായ് = (പ്രകടം)
പ്രേമം സർവ്വ ചരാചരങ്ങളിലുമുക്കൊള്ളും = (പ്രകടം)
തവാക്ഷിദ്വയം = അവിടുത്തെ രണ്ടുകണ്ണുകളും
കാമം = പുരുഷാർത്ഥങ്ങളിലൊന്ന്
കൈവരുവാൻ = കയ്യിൽ കിട്ടാൻ
കനിഞ്ഞൊരു കണം = ദയവോടെ ഒരു തുള്ളി
ക്ഷേപിക്കുക = എറിയുക
എന്മേൽ വിഭോ = എന്റെ ശരീരത്തിൽ, വിഭോ
ശ്ലോകാർത്ഥം:
അല്ലയോ വിഭോ, ഇങ്ങിനെയൊക്കെയുള്ള നവരസങ്ങളിൽ പലതും ഒരേ സമയത്ത് തിളങ്ങുന്ന, എല്ലായ്പോഴും വശത്തായിരിക്കുന്ന മായയ്ക് ഒരു ആസ്ഥാനമായിട്ടുള്ള, സർവ്വ ചരാചരങ്ങളിലും പ്രേമം ഉൾക്കൊള്ളുന്ന അവിടുത്തെ സൂര്യചന്ദ്രന്മാരായ രണ്ടുകണ്ണുകളും പുരുഷാർത്ഥങ്ങളിലൊന്നായ കാമം കയ്യിൽ കിട്ടാൻ ദയവോടെ ഒരു തുള്ളി എന്റെ ശരീരത്തിൽ എറിയുക.
വ്യാഖ്യാ:
മുൻപിലെ ശ്ലോകത്തിന്റെ തുടർച്ചയാണിത്.
മനുഷ്യനാകട്ടെ നവരസങ്ങൾ ഓരോന്നായേ കണ്ണിൽ വരുത്താൻ കഴിയൂ. ഭഗവാൻ തന്നെ നവരസങ്ങളാണല്ലോ. കണ്ണുകൾ സൂര്യനും ചന്ദ്രനും. കാമം, പുരുഷാർത്ഥമെന്നർത്ഥം. എന്നാൽ ഇവിടെ ഇതുവരെ പരോക്ഷമായി പ്രകടിപ്പിച്ച ‘വഴികാട്ടി’, ഗുരു, എന്ന ആഗ്രഹം എന്നാണിവിടെ കൂടുതൽ ചേരുന്നത്. രണ്ടു വർഷത്തിനുള്ളിൽ ഏറ്റവും മഹാനായ ഗുരുവിനെ ഭഗവാൻ, ഈ ഗുരുവിനണച്ചല്ലോ. പ്രാർത്ഥനയുടെ ശക്തി.
"ഈമട്ടുള്ളരസങ്ങളൊക്കെയു മൊരേകാലം സ്ഫുരിക്കുന്നതായ്
സോമാർക്കാത്മകമായ് സദാ വശഗയാം മായക്കൊരാസ്ഥാനമായ്
പ്രേമം സർവ്വ ചരാചരങ്ങളിലുമുൾക്കൊള്ളും തവാക്ഷിദ്വയം
കാമം കൈവരുവാൻ കനിഞ്ഞൊരുകണം ക്ഷേപിക്കുകെന്മേൽ വിഭോ"
പദാർത്ഥം:
ഈ മട്ടുള്ള = ഇങ്ങിനെയൊക്കെയുള്ള
രസങ്ങളൊക്കെയും = നവരസങ്ങളിൽ പലതും
ഒരേകാലം സ്ഫുരിക്കുന്നതായ് = ഒരേ സമയത്ത് തിളങ്ങുന്ന
സോമാർക്കാത്മകമായ് = സൂര്യചന്ദ്രന്മാരായി
സദാ വശഗയാം = എല്ലായ്പോഴും വശത്തായിരിക്കുന്ന
മായക്കൊരാസ്ഥാനമായ് = (പ്രകടം)
പ്രേമം സർവ്വ ചരാചരങ്ങളിലുമുക്കൊള്ളും = (പ്രകടം)
തവാക്ഷിദ്വയം = അവിടുത്തെ രണ്ടുകണ്ണുകളും
കാമം = പുരുഷാർത്ഥങ്ങളിലൊന്ന്
കൈവരുവാൻ = കയ്യിൽ കിട്ടാൻ
കനിഞ്ഞൊരു കണം = ദയവോടെ ഒരു തുള്ളി
ക്ഷേപിക്കുക = എറിയുക
എന്മേൽ വിഭോ = എന്റെ ശരീരത്തിൽ, വിഭോ
ശ്ലോകാർത്ഥം:
അല്ലയോ വിഭോ, ഇങ്ങിനെയൊക്കെയുള്ള നവരസങ്ങളിൽ പലതും ഒരേ സമയത്ത് തിളങ്ങുന്ന, എല്ലായ്പോഴും വശത്തായിരിക്കുന്ന മായയ്ക് ഒരു ആസ്ഥാനമായിട്ടുള്ള, സർവ്വ ചരാചരങ്ങളിലും പ്രേമം ഉൾക്കൊള്ളുന്ന അവിടുത്തെ സൂര്യചന്ദ്രന്മാരായ രണ്ടുകണ്ണുകളും പുരുഷാർത്ഥങ്ങളിലൊന്നായ കാമം കയ്യിൽ കിട്ടാൻ ദയവോടെ ഒരു തുള്ളി എന്റെ ശരീരത്തിൽ എറിയുക.
വ്യാഖ്യാ:
മുൻപിലെ ശ്ലോകത്തിന്റെ തുടർച്ചയാണിത്.
മനുഷ്യനാകട്ടെ നവരസങ്ങൾ ഓരോന്നായേ കണ്ണിൽ വരുത്താൻ കഴിയൂ. ഭഗവാൻ തന്നെ നവരസങ്ങളാണല്ലോ. കണ്ണുകൾ സൂര്യനും ചന്ദ്രനും. കാമം, പുരുഷാർത്ഥമെന്നർത്ഥം. എന്നാൽ ഇവിടെ ഇതുവരെ പരോക്ഷമായി പ്രകടിപ്പിച്ച ‘വഴികാട്ടി’, ഗുരു, എന്ന ആഗ്രഹം എന്നാണിവിടെ കൂടുതൽ ചേരുന്നത്. രണ്ടു വർഷത്തിനുള്ളിൽ ഏറ്റവും മഹാനായ ഗുരുവിനെ ഭഗവാൻ, ഈ ഗുരുവിനണച്ചല്ലോ. പ്രാർത്ഥനയുടെ ശക്തി.
രണ്ടു വർഷത്തിനുള്ളിൽ ഏറ്റവും മഹാനായ ഗുരുവിനെ ഭഗവാൻ, ഈ ഗുരുവിനണച്ചല്ലോ. പ്രാർത്ഥനയുടെ ശക്തി...ഈ ഭാഗം മനസ്സിലായില്ല
ReplyDeleteഗുരുനാഥൻ ഇതെഴുതുന്നത് പരമഗുരുനാഥനെ കാണുന്നതിനും രണ്ടു വർഷം മുൻപാണ്. ഈ കാലഖട്ടത്തിൽ ത്തന്നെയാണ് ഗുരുനാഥൻ കണ്ണാടി ക്ഷേത്രത്തിന്റെ അധികാരം ഏറ്റെടുക്കുന്നതും. അതിനൊക്കെ ശേഷമാണ് പരമ ഗുരുവിനെ ആദ്യമായി കാണുന്നത്.
ReplyDeleteഇതു ഞാൻ മറ്റൊരു ശ്ലോകത്തിന്റെ വ്യാഖ്യാനത്തിൽ പറഞ്ഞിട്ടുണ്ടല്ലോ. ഒരു ശ്ലോകത്തിൽ ‘വഴികാട്ടാനാരുമില്ല’ എന്നൊരു പ്രയോഗമുണ്ട്. അപ്പോഴാണ് ഞാൻ അന്വേഷണം തുടങ്ങിയത്, എന്നാണ് ‘വഴികാട്ടിയെ’ കണ്ടു മുട്ടിയതെന്ന്!