Monday, May 4, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 77

<--മുൻപിലത്തേത്                                തുടക്കം                              അടുത്തത്-->
"ലോലാരാള സുകോമളാളകമളിശ്യാമാഭമേറ്റുന്നതാം
ഫാലം ബാലശശാങ്കശോഭന അഹോ പുണ്ഡ്രത്രയാലംകൃതം
വ്രീളാമഞ്ജുമുഖാബ്ജയാം കമല തൻ ഹസ്താംഗുലീ ചാലനേ
ലീലാവേളയിലോമനിക്കുമതെനിക്കേകട്ടെ സന്മംഗളം"

പദാർത്ഥം:
ലോലാരാള = മൃദുവും, ചെറു ചുളിവുകളുള്ളതും
സുകോമള = വളരെ സുന്ദരം
അളകം = നെറ്റിയുടെ മുകളിൽ നിൽക്കുന്ന മുടികൾ
അളിശ്യാമാഭമേറ്റുന്നതാം = വണ്ടുകളുടെ കറുപ്പുനിറം കൂട്ടുന്ന
ഫാലം = നെറ്റി
ബാലശശാങ്കശോഭന = കുട്ടിച്ചന്ദ്രന്റെ ശോഭയുള്ള
അഹോ = ആശ്ചര്യം
പുണ്ഡ്രത്രയാലംകൃതം = ഭസ്മത്തിന്റെ മൂന്നുവരകളാൽ അലങ്കരിക്കപ്പെട്ട
വ്രീളാമഞ്ജുമുഖാബ്ജയാം = നാണംകൊണ്ട് സുന്ദർമായ മുഖമാകുന്ന താമരയുള്ള
കമല തൻ ഹസ്താംഗുലീ ചാലനേ = മഹാലക്ഷ്മിയുടെ കൈവിരൽ ചലിപ്പിക്കലിൽ
ലീലാവേളയിലോമനിക്കും = സംഭോഗവേളയിൽ ഓമനിക്കും
അതെനിക്കേകട്ടെ സന്മംഗളം = അത് (ആ ഓമനിക്കൽ) എക്ക് എല്ലാ മംഗളങ്ങളും തരട്ടെ.

ശ്ലോകാർത്ഥം:
മൃദുവും, ചെറു ചുളിവുകളുള്ളതും, വളരെ സുന്ദരവും ആയി നെറ്റിയുടെ മുകളിൽ നിൽക്കുന്ന മുടികൾ വണ്ടുകളുടെ കറുപ്പുനിറം കൂട്ടുന്ന കുട്ടിച്ചന്ദ്രന്റെ ശോഭയുള്ളതും, ഭസ്മത്തിന്റെ മൂന്നുവരകളാൽ അലങ്കരിക്കപ്പെട്ടതുമായ നെറ്റി, സംഭോഗവേളയിൽ നാണംകൊണ്ട് സുന്ദരമായ മുഖമാകുന്ന താമരയുള്ള മഹാലക്ഷ്മിയുടെ കൈവിരൽ ചലിപ്പിച്ചുകൊണ്ട് ഓമനിക്കപ്പെടും. അത് (ആ ഓമനിക്കൽ) എക്ക് എല്ലാ മംഗളങ്ങളും തരട്ടെ.

വ്യാഖ്യാ:
മുടിയുടെയും കിരീടത്തിന്റെയും വർൺനനക്കു ശേഷം നെറ്റി വർണ്ണിക്കുന്നു.

No comments:

Post a Comment

അഭിപ്രായം