<--മുൻപിലത്തേത് തുടക്കം അടുത്തത്-->
ശ്ലോകാർത്ഥം:
കോടീരാർക്കമരീചിയേറ്റ് = കിരീടത്തിലെ സൂര്യന്റെ രശ്മികൾ കൊണ്ടിട്ട്
അലമുഴന്നീടും = വളരെ കഷ്ടപ്പെടുന്ന
തമസ്സ് = ഇരുട്ട്
ആടലോടോടിക്കൂടി = സങ്കടത്തോടെ ഓടിക്കൂടി
അതിന്നടിയ്കൊളിവിലായ് = അതിന്റെ അടിയിൽ ഒളിച്ച്
മേവുന്നുവെന്നാം വിധം = താമസിക്കുന്നു എന്നു തോന്നുന്നതുപോലെ
വാടീടാത്ത സുമങ്ങൾ = വാടാത്ത പൂക്കളെ
അംഘ്രിയുഗളേ = രണ്ടു പാദങ്ങളിൽ
ഭക്തൗഘം = ഭക്തന്മാരുടെ കൂട്ടം
അർപ്പിച്ചതെ = അർച്ചിച്ചതിനെ
ചൂടീടും കബരീഭരം = ചൂടുന്ന മുടിക്കെട്ട്
സുരഭിലം = വാസനയുള്ള
ശോഭിപ്പു നീലാഭമായ് = നീല നിറമായി പ്രകാശിക്കുന്നു.
ശ്ലോകാർത്ഥം:
ഭക്തന്മാരുടെ കൂട്ടം അവിടുത്തെ രണ്ടുപാദങ്ങളിൽ അർപ്പിച്ച വാടാത്ത പൂക്കൾ ചൂടുന്ന അവിടുത്തെ വാസനയുള്ള മുടിക്കെട്ട്, കിരീടമാകുന്ന സൂര്യന്റെ കിരണങ്ങളേറ്റ ഇരുട്ട്, വളരെ കഷ്ടപ്പെട്ട്, വിഷമത്തോടെ ആ കിരീടത്തിന്റെ അടിയിൽ ഒളിച്ചു താമസിക്കുന്നതാണെന്നു തോന്നും.
വ്യാഖ്യാ:
വാടാത്തപുക്കൾ സ്വന്തം ആത്മാവു തന്നെയെന്ന് മുൻപ് ഗുരു ഒരു ശ്ലോകത്തിൽ പറഞ്ഞിരുന്നു. അങ്ങിനെ സ്വയം അർപ്പിച്ച ഭക്തക്കൂട്ടം തന്നെയാണ് അവിടുത്തെ കിരീടത്തിന്റെ ചുവട്ടിൽ.
"കോടീരാർക്കമരീചിയേറ്റലമുഴന്നീടും തമസ്സാടലോ-
ടോടിക്കൂടിയതിന്നടിയ്കൊളിവിലായ് മേവുന്നുവെന്നാം വിധം
വാടീടാത്ത സുമങ്ങളംഘ്രിയുഗളേ ഭക്തൗഘമർപ്പിച്ചതെ-
ച്ചൂടീടും കബരീഭരം, സുരഭിലം, ശോഭിപ്പു നീലാഭമായ്"
ശ്ലോകാർത്ഥം:
കോടീരാർക്കമരീചിയേറ്റ് = കിരീടത്തിലെ സൂര്യന്റെ രശ്മികൾ കൊണ്ടിട്ട്
അലമുഴന്നീടും = വളരെ കഷ്ടപ്പെടുന്ന
തമസ്സ് = ഇരുട്ട്
ആടലോടോടിക്കൂടി = സങ്കടത്തോടെ ഓടിക്കൂടി
അതിന്നടിയ്കൊളിവിലായ് = അതിന്റെ അടിയിൽ ഒളിച്ച്
മേവുന്നുവെന്നാം വിധം = താമസിക്കുന്നു എന്നു തോന്നുന്നതുപോലെ
വാടീടാത്ത സുമങ്ങൾ = വാടാത്ത പൂക്കളെ
അംഘ്രിയുഗളേ = രണ്ടു പാദങ്ങളിൽ
ഭക്തൗഘം = ഭക്തന്മാരുടെ കൂട്ടം
അർപ്പിച്ചതെ = അർച്ചിച്ചതിനെ
ചൂടീടും കബരീഭരം = ചൂടുന്ന മുടിക്കെട്ട്
സുരഭിലം = വാസനയുള്ള
ശോഭിപ്പു നീലാഭമായ് = നീല നിറമായി പ്രകാശിക്കുന്നു.
ശ്ലോകാർത്ഥം:
ഭക്തന്മാരുടെ കൂട്ടം അവിടുത്തെ രണ്ടുപാദങ്ങളിൽ അർപ്പിച്ച വാടാത്ത പൂക്കൾ ചൂടുന്ന അവിടുത്തെ വാസനയുള്ള മുടിക്കെട്ട്, കിരീടമാകുന്ന സൂര്യന്റെ കിരണങ്ങളേറ്റ ഇരുട്ട്, വളരെ കഷ്ടപ്പെട്ട്, വിഷമത്തോടെ ആ കിരീടത്തിന്റെ അടിയിൽ ഒളിച്ചു താമസിക്കുന്നതാണെന്നു തോന്നും.
വ്യാഖ്യാ:
വാടാത്തപുക്കൾ സ്വന്തം ആത്മാവു തന്നെയെന്ന് മുൻപ് ഗുരു ഒരു ശ്ലോകത്തിൽ പറഞ്ഞിരുന്നു. അങ്ങിനെ സ്വയം അർപ്പിച്ച ഭക്തക്കൂട്ടം തന്നെയാണ് അവിടുത്തെ കിരീടത്തിന്റെ ചുവട്ടിൽ.
No comments:
Post a Comment
അഭിപ്രായം