Monday, May 4, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 74

<--മുൻപിലത്തേത്                               തുടക്കം                        അടുത്തത് ->
"ഹൈമം തേ മകുടം സഹസ്രരവിസങ്കാശം വിരാജന്മണി-
സ്തോമത്താൽ കമനീയമീശ ജഗതാം സർവ്വാന്ധകാരാപഹം
വ്യോമത്തിൽ പല മാരിവില്ലൊളികളെച്ചിന്തുന്ന മേലാപ്പു നി-
സ്സീമാഭം വിരചിച്ചു ഹാ പരിലസിക്കുന്നൂ മനോമോഹനം"

പദാർത്ഥം:
ഹൈമം = മഞ്ഞുമയം
തേ മകുടം = അങ്ങയുടെ കിരീടം
സഹസ്രരവിസങ്കാശം = ആയിരം സൂര്യനു സമം
വിരാജന്മണിസ്തോമത്താൽ = തിളങ്ങുന്ന രത്നക്കൂട്ടത്താൽ
കമനീയം = മോഹനം
ഈശ = ഈശ്വര
ജഗതാം = പ്രപഞ്ചത്തിന്റെ
സർവ്വാന്ധകാരാപഹം = മുഴുവൻ ഇരുട്ടിനെ ഇല്ലാതാക്കുന്ന
വ്യോമത്തിൽ = ആകാശത്തിൽ
പല മാരിവില്ലൊളികളെ ചിന്തുന്ന മേലാപ്പ് = പല മഴവില്വർണ്ണങ്ങളെ പ്രസരിപ്പിക്കുന്ന മേലാപ്പ്
നിസ്സീമാഭം = അതിരില്ലാത്ത തിളക്കത്തോടെ
വിരചിച്ച് = എഴുതി
ഹാ പരിലസിക്കുന്നു = അത്ഭുതം, തിളങ്ങുന്നു
മനോമോഹനം = മനസ്സിനെ മയക്കുന്ന

ശ്ലോകാർത്ഥം:
അവിടുത്തെ മഞ്ഞുമയമായ കിരീടം ആയിരം സൂര്യന്മാരുടെ പ്രഭചൊരിഞ്ഞ് പ്രപഞ്ചത്തിലെ ഇരുട്ടു മുഴുവനും നീക്കുന്നു. തിളങ്ങുന്ന രത്നങ്ങളാൽ കമനീയമായ അത്, ആകാശത്തിൽ മനം മയക്കുന്ന അനന്തമായ പല മഴവില്ലുകളെ എഴുതുന്ന മേലാപ്പ് സൃഷ്ടിച്ച് വിലസിക്കുന്നു.

വ്യാഖ്യാ:
ഭഗവാന്റെ കിരീട വർണ്ണനയിൽ കവി ഭാവന വിടരുന്നു.

No comments:

Post a Comment

അഭിപ്രായം