<--മുൻപിലത്തേത് തുടക്കം അടുത്തത് ->
പദാർത്ഥം:
ആനന്ദാത്മകനാം = ആനന്ദം രൂപമായ
ഭവാന്റെ = അങ്ങയുടെ
സകളാകാരം = പഞ്ചേന്ദ്രിയബദ്ധമായ രൂപം
ജഗന്മോഹനം = പ്രപഞ്ചത്തിനെ മോഹിപ്പിക്കുന്നത്
ഞാൻ അന്തർനയനത്തിനാൽ = ഞാൻ ഉൾക്കണ്ണുകൊണ്ട്
അവിരതം = ഇടതടവില്ലാതെ
പീത്വാ = കുടിച്ചിട്ട്
പരം തൃപ്തനായ് = ഏറ്റവും സന്തുഷ്ടനായ്
ആനന്ദോൽക്കടവാരുണീ = ആനന്ദമാകുന്ന അതിശക്തമായ മദ്യത്തിന്റെ
ലഹരിയാർന്നൊരെൻ = ലഹരി പിടിച്ച എന്റെ
സഞ്ചിതാന്തത്തിൽ = ജന്മജന്മാന്തരത്താൽ കുമിഞ്ഞുകൂടിയ മനസ്സിൽ
അത്യാനന്ദാമൃതസാന്ദ്രമാം = ഏറ്റവും വലിയ ആനന്ദം കുമിഞ്ഞുകൂടി ഖനീഭവിച്ചതായ
തവപദം = അവിടുത്തെ കാൽ
പൂകാൻ പ്രസാദിക്കണേ = ചെന്നു ചേരാൻ അനുഗ്രഹിക്കണേ
ശ്ലോകാർത്ഥം:
ആനന്ദം രൂപമായ അങ്ങയുടെ പ്രപഞ്ചത്തിനെ മോഹിപ്പിക്കുന്ന പഞ്ചേന്ദ്രിയബദ്ധമായ രൂപം ഞാൻ ഉൾക്കണ്ണുകൊണ്ട് ഇടതടവില്ലാതെ കുടിച്ചിട്ട് ഏറ്റവും സന്തുഷ്ടനായി. ആനന്ദം കുമിഞ്ഞുകൂടി ഖനീഭവിച്ചതായ അവിടുത്തെ കാൽ ചെന്നു ചേർന്ന്, എന്റെ ജന്മജന്മാന്തരത്താൽ വാസനകൾ കുമിഞ്ഞുകൂടിയ മനസ്സിൽ ഏറ്റവും വലിയ ആനന്ദമാകുന്ന അതിശക്തമായ മദ്യത്തിന്റെ ലഹരി പിടിക്കാൻ അനുഗ്രഹിക്കണേ.
വ്യാഖ്യാ:
സകളാനന്ദത്തിൽ നിന്ന് നിഷ്കളാനന്ദത്തിലേക്ക് ചേരാൻ പ്രാർത്ഥന.
"ആനന്ദാത്മകനാം ഭവാന്റെ സകളാകാരം ജഗന്മോഹനം
ഞാനന്തർനയനത്തിനാലവിരതം പീത്വാ പരം തൃപ്തനായ്
ആനന്ദോൽക്കടവാരുണീലഹരിയാർന്നെൻ സഞ്ചിതാന്തത്തില-
ത്യാനന്ദാമൃതസാന്ദ്രമാം തവപദം പൂകാൻ പ്രസാദിക്കണേ"
പദാർത്ഥം:
ആനന്ദാത്മകനാം = ആനന്ദം രൂപമായ
ഭവാന്റെ = അങ്ങയുടെ
സകളാകാരം = പഞ്ചേന്ദ്രിയബദ്ധമായ രൂപം
ജഗന്മോഹനം = പ്രപഞ്ചത്തിനെ മോഹിപ്പിക്കുന്നത്
ഞാൻ അന്തർനയനത്തിനാൽ = ഞാൻ ഉൾക്കണ്ണുകൊണ്ട്
അവിരതം = ഇടതടവില്ലാതെ
പീത്വാ = കുടിച്ചിട്ട്
പരം തൃപ്തനായ് = ഏറ്റവും സന്തുഷ്ടനായ്
ആനന്ദോൽക്കടവാരുണീ = ആനന്ദമാകുന്ന അതിശക്തമായ മദ്യത്തിന്റെ
ലഹരിയാർന്നൊരെൻ = ലഹരി പിടിച്ച എന്റെ
സഞ്ചിതാന്തത്തിൽ = ജന്മജന്മാന്തരത്താൽ കുമിഞ്ഞുകൂടിയ മനസ്സിൽ
അത്യാനന്ദാമൃതസാന്ദ്രമാം = ഏറ്റവും വലിയ ആനന്ദം കുമിഞ്ഞുകൂടി ഖനീഭവിച്ചതായ
തവപദം = അവിടുത്തെ കാൽ
പൂകാൻ പ്രസാദിക്കണേ = ചെന്നു ചേരാൻ അനുഗ്രഹിക്കണേ
ശ്ലോകാർത്ഥം:
ആനന്ദം രൂപമായ അങ്ങയുടെ പ്രപഞ്ചത്തിനെ മോഹിപ്പിക്കുന്ന പഞ്ചേന്ദ്രിയബദ്ധമായ രൂപം ഞാൻ ഉൾക്കണ്ണുകൊണ്ട് ഇടതടവില്ലാതെ കുടിച്ചിട്ട് ഏറ്റവും സന്തുഷ്ടനായി. ആനന്ദം കുമിഞ്ഞുകൂടി ഖനീഭവിച്ചതായ അവിടുത്തെ കാൽ ചെന്നു ചേർന്ന്, എന്റെ ജന്മജന്മാന്തരത്താൽ വാസനകൾ കുമിഞ്ഞുകൂടിയ മനസ്സിൽ ഏറ്റവും വലിയ ആനന്ദമാകുന്ന അതിശക്തമായ മദ്യത്തിന്റെ ലഹരി പിടിക്കാൻ അനുഗ്രഹിക്കണേ.
വ്യാഖ്യാ:
സകളാനന്ദത്തിൽ നിന്ന് നിഷ്കളാനന്ദത്തിലേക്ക് ചേരാൻ പ്രാർത്ഥന.
No comments:
Post a Comment
അഭിപ്രായം