<--മുൻപിലത്തേത് തുടക്കം അടുത്തത് ->
പദാർത്ഥം:
ത്വം = അങ്ങ്
മാം = എന്നെ
പാലയ = കാത്തുരക്ഷിക്കണേ
ശീഘ്രം = വേഗം
എന്നുരുവിടാൻ ഭാവിച്ചിടും = എന്ന് പറയാൻ ഭാവിക്കുന്ന
സേവകൻ = ഭക്തൻ
ത്വം മാമെന്നു പറഞ്ഞിടുന്നതിനു മുൻപ് = അങ്ങ് എന്നെ എന്ന് പറയുന്നതിനു മുൻപ്
അങ്ങെത്തി നാഥാ ഭവാൻ = അവിടെ നാഥനായ അവിടുന്നെത്തി
അമ്മർത്ത്യന്ന് = ആ മനുഷ്യന്
അഖിലാമയ = മുഴുവനും കഷ്ടതകളും
പ്രശമനം = പൂർണ്ണമായി നീക്കൽ
ചെയ്വൂ പരം തുഷ്ടനായ് = ഏറ്റവും സന്തോഷവാനായി ചെയ്യുന്നു
ഇമ്മട്ട് = ഇതുപോലത്തെ
ആശ്രിതവൽസലത്വം = ആശ്രയിക്കുന്നവരിൽ കരുണയുള്ള അവസ്ഥ
അവിടേക്കല്ലാതെയില്ലാർക്കുമേ = അങ്ങക്കല്ലതെ ആർക്കും ഇല്ല.
ശ്ലോകാർത്ഥം:
അങ്ങ് എന്നെ കാത്തുരക്ഷിക്കണേ വേഗം എന്ന് പറയാൻ ഭാവിക്കുന്ന ഭക്തൻ അങ്ങ് എന്നെ എന്ന് പറയുമ്പോഴേക്കും നാഥാ, ഏറ്റവും സന്തോഷവാനായി അങ്ങ് അവിടെയെത്തി ആ മനുഷ്യന് എല്ലാ കഷ്ടതകളും പൂർണ്ണമായി ഇല്ലാതാക്കുന്നു. ഇതുപോലെയുള്ള ആശ്രിതവാൽസല്യം അവിടേക്കല്ലാതെ ആർക്കും തന്നെ ഇല്ല.
വ്യാഖ്യാ:
“ഭവാനി ത്വം ദാസേ വിതര…” എന്ന സൗന്ദര്യലഹരി ശ്ലോകരീതിയിലുള്ളതത്രെ ഇത്. യഥാർത്ഥ ഭക്തൻ തന്റെ പ്രാർത്ഥന മുഴുവൻ ഉച്ചരിക്കുക കൂടി വേണ്ടെന്നു സാരം.
"ത്വം മാം പാലയ ശീഘ്രമെന്നുരുവിടാൻ ഭാവിച്ചിടും സേവകൻ
ത്വം മാമെന്നു പറഞ്ഞിടുന്നതിനുമുൻപങ്ങെത്തി നാഥാ ഭവാൻ
അമ്മർത്ത്യന്നഖിലാമയ പ്രശമനം ചെയ്വൂ പരം തുഷ്ടനാ-
യിമ്മട്ടാശ്രിതവൽസലത്വമവിടേക്കല്ലാതെയില്ലാർക്കുമേ"
പദാർത്ഥം:
ത്വം = അങ്ങ്
മാം = എന്നെ
പാലയ = കാത്തുരക്ഷിക്കണേ
ശീഘ്രം = വേഗം
എന്നുരുവിടാൻ ഭാവിച്ചിടും = എന്ന് പറയാൻ ഭാവിക്കുന്ന
സേവകൻ = ഭക്തൻ
ത്വം മാമെന്നു പറഞ്ഞിടുന്നതിനു മുൻപ് = അങ്ങ് എന്നെ എന്ന് പറയുന്നതിനു മുൻപ്
അങ്ങെത്തി നാഥാ ഭവാൻ = അവിടെ നാഥനായ അവിടുന്നെത്തി
അമ്മർത്ത്യന്ന് = ആ മനുഷ്യന്
അഖിലാമയ = മുഴുവനും കഷ്ടതകളും
പ്രശമനം = പൂർണ്ണമായി നീക്കൽ
ചെയ്വൂ പരം തുഷ്ടനായ് = ഏറ്റവും സന്തോഷവാനായി ചെയ്യുന്നു
ഇമ്മട്ട് = ഇതുപോലത്തെ
ആശ്രിതവൽസലത്വം = ആശ്രയിക്കുന്നവരിൽ കരുണയുള്ള അവസ്ഥ
അവിടേക്കല്ലാതെയില്ലാർക്കുമേ = അങ്ങക്കല്ലതെ ആർക്കും ഇല്ല.
ശ്ലോകാർത്ഥം:
അങ്ങ് എന്നെ കാത്തുരക്ഷിക്കണേ വേഗം എന്ന് പറയാൻ ഭാവിക്കുന്ന ഭക്തൻ അങ്ങ് എന്നെ എന്ന് പറയുമ്പോഴേക്കും നാഥാ, ഏറ്റവും സന്തോഷവാനായി അങ്ങ് അവിടെയെത്തി ആ മനുഷ്യന് എല്ലാ കഷ്ടതകളും പൂർണ്ണമായി ഇല്ലാതാക്കുന്നു. ഇതുപോലെയുള്ള ആശ്രിതവാൽസല്യം അവിടേക്കല്ലാതെ ആർക്കും തന്നെ ഇല്ല.
വ്യാഖ്യാ:
“ഭവാനി ത്വം ദാസേ വിതര…” എന്ന സൗന്ദര്യലഹരി ശ്ലോകരീതിയിലുള്ളതത്രെ ഇത്. യഥാർത്ഥ ഭക്തൻ തന്റെ പ്രാർത്ഥന മുഴുവൻ ഉച്ചരിക്കുക കൂടി വേണ്ടെന്നു സാരം.
No comments:
Post a Comment
അഭിപ്രായം