<--മുൻപിലത്തേത് തുടക്കം അടുത്തത് ->
പദാർത്ഥം:
കേട്ടീടുന്നത് = കേൾക്കുന്നത്
സർവ്വവും = എല്ലാം
തവ = അങ്ങയുടെ
കഥാലാപങ്ങളായീടണേ = കഥകൾ പാടുന്നതാവണേ
തൊട്ടീടുന്നത് = (പ്രകടം)
ചിൽക്കലാ = സച്ചിദാനന്ദമായ ബ്രഹ്മത്തിന്റെ ഏകദേശ രൂപം
മസൃണമാം = മൃദുലമായ
ത്വന്മേനിയാകേണമേ = അവിടുത്തെ ശരീരമാകണേ
കാട്ടീടുന്ന വിചേഷ്ടിതങ്ങളഖിലം = കാണിക്കുന്ന ശരീരാംഗ ചലനങ്ങളെല്ലാം
ത്വല്പൂജയായ്തീരണേ = അവിടുത്തെ പൂജയയിതീരണേ
നീട്ടിടേണമിവങ്കലീശ = എന്നിലേക്ക് നീട്ടണേ ഈശ്വരാ
കരുണാസാന്ദ്രം = ദയനിറഞ്ഞ
കടാക്ഷാഞ്ചലം = കടക്കണ്ണിന്റെ അറ്റം
ശ്ലോകാർത്ഥം:
കേൾക്കുന്നതെല്ലാം അവിടുത്തെ കഥകൾ പാടുന്നാവണേ. തൊടുന്നതെല്ലാം ബ്രഹ്മാനന്ദത്തിന്റെ ഒരംശംകൊണ്ട് മൃദുവായ അവിടുത്തെ ശരീരമാവണേ. കാണിക്കുന്ന എല്ലാ അംഗചലങ്ങളും അവിടുത്തെ പൂജയായിത്തീരണേ. ഈശ്വര, അവിടുത്തെ കടക്കണ്ണിന്റെ അറ്റം കൊണ്ടുള്ള നോട്ടം ഇവനിലേക്ക് നീട്ടാണേ.
വ്യാഖ്യാ:
ഗംഭീരമായ തത്വചിന്തൾക്കൊടുവിൽ, കഴിഞ്ഞ ചില ശ്ലോകങ്ങൾ മുതൽ ഭവവാന്റെ ഭക്തി ലഭിക്കാനുള്ള കവിയുടെ വിലാപങ്ങളാണ്. കഴിഞ്ഞ ശ്ലോകം പോലെ തന്നെ, “ജപോ ജല്പ: ശില്പം…” എന്ന ശങ്കരശ്ലോകസമാനമായി, പഞ്ച ജ്ഞാന കർമ്മേന്ദ്രിയങ്ങളും ഇടപെടുന്നതെല്ലം ഭഗവാനായി, ജീവിതം തന്നെ പൂജയാകണേ എന്ന പ്രാർത്ഥനയാണിവിടെ. നേരേ നോക്കുകപോലും വേണ്ട, അവിടുത്തെ കടക്കണ്ണിന്റെ അറ്റം കൊണ്ടുള്ള ഒരു എറിയൽ മാത്രം മതി ഭക്തന്
"കേട്ടീടുന്നതു സർവ്വവും തവ കഥാലാപങ്ങളായീടണേ
തൊട്ടീടുന്നതു ചിൽക്കലാമസൃണമാം ത്വന്മേനിയാകേണമേ
കാട്ടീടുന്ന വിചേഷ്ടിതങ്ങളഖിലം ത്വല്പൂജയായ്ത്തീരണേ
നീട്ടീടേണമിവങ്കലീശ കരുണാസാന്ദ്രം കടാക്ഷാഞ്ചലം."
പദാർത്ഥം:
കേട്ടീടുന്നത് = കേൾക്കുന്നത്
സർവ്വവും = എല്ലാം
തവ = അങ്ങയുടെ
കഥാലാപങ്ങളായീടണേ = കഥകൾ പാടുന്നതാവണേ
തൊട്ടീടുന്നത് = (പ്രകടം)
ചിൽക്കലാ = സച്ചിദാനന്ദമായ ബ്രഹ്മത്തിന്റെ ഏകദേശ രൂപം
മസൃണമാം = മൃദുലമായ
ത്വന്മേനിയാകേണമേ = അവിടുത്തെ ശരീരമാകണേ
കാട്ടീടുന്ന വിചേഷ്ടിതങ്ങളഖിലം = കാണിക്കുന്ന ശരീരാംഗ ചലനങ്ങളെല്ലാം
ത്വല്പൂജയായ്തീരണേ = അവിടുത്തെ പൂജയയിതീരണേ
നീട്ടിടേണമിവങ്കലീശ = എന്നിലേക്ക് നീട്ടണേ ഈശ്വരാ
കരുണാസാന്ദ്രം = ദയനിറഞ്ഞ
കടാക്ഷാഞ്ചലം = കടക്കണ്ണിന്റെ അറ്റം
ശ്ലോകാർത്ഥം:
കേൾക്കുന്നതെല്ലാം അവിടുത്തെ കഥകൾ പാടുന്നാവണേ. തൊടുന്നതെല്ലാം ബ്രഹ്മാനന്ദത്തിന്റെ ഒരംശംകൊണ്ട് മൃദുവായ അവിടുത്തെ ശരീരമാവണേ. കാണിക്കുന്ന എല്ലാ അംഗചലങ്ങളും അവിടുത്തെ പൂജയായിത്തീരണേ. ഈശ്വര, അവിടുത്തെ കടക്കണ്ണിന്റെ അറ്റം കൊണ്ടുള്ള നോട്ടം ഇവനിലേക്ക് നീട്ടാണേ.
വ്യാഖ്യാ:
ഗംഭീരമായ തത്വചിന്തൾക്കൊടുവിൽ, കഴിഞ്ഞ ചില ശ്ലോകങ്ങൾ മുതൽ ഭവവാന്റെ ഭക്തി ലഭിക്കാനുള്ള കവിയുടെ വിലാപങ്ങളാണ്. കഴിഞ്ഞ ശ്ലോകം പോലെ തന്നെ, “ജപോ ജല്പ: ശില്പം…” എന്ന ശങ്കരശ്ലോകസമാനമായി, പഞ്ച ജ്ഞാന കർമ്മേന്ദ്രിയങ്ങളും ഇടപെടുന്നതെല്ലം ഭഗവാനായി, ജീവിതം തന്നെ പൂജയാകണേ എന്ന പ്രാർത്ഥനയാണിവിടെ. നേരേ നോക്കുകപോലും വേണ്ട, അവിടുത്തെ കടക്കണ്ണിന്റെ അറ്റം കൊണ്ടുള്ള ഒരു എറിയൽ മാത്രം മതി ഭക്തന്
No comments:
Post a Comment
അഭിപ്രായം