<--മുൻപിലത്തേത് തുടക്കം അടുത്തത് ->
പദാർത്ഥം:
ആർത്തൻ ഞാൻ = ദു:ഖിതനായ ഞാൻ
ശരണാർത്ഥിയായ് = അഭയം ചോദിച്ചുകൊണ്ട്
തവപദം = അവിടുത്തെ കാൽ
പ്രാപിച്ചീടുന്നേൻ = ആശ്രയിക്കുന്നു
ഭവാൻ = അവിടുന്ന്
ആർത്തത്രാണപരായണാഖ്യൻ = ദു:ഖിതന്മാരെ രക്ഷിക്കുന്നവൻ എന്നറിയപ്പെടുന്നവൻ
ഇവനെ = എന്നെ
കൈവിട്ടൊടല്ലേ ഹരേ = (പ്രകടം)
തീർത്താലും = തീർക്കണമേ
സകലാമയം = എല്ലാ ദു:ഖവും
കമലയാ യുക്തൻ = മഹലക്ഷ്മിയോട് ചേർന്നവൻ
ഭവാൻ = അവിടുന്ന്
മംഗലം = ഭാഗ്യം, അനുഗ്രഹം
ചേർത്താലും മയി = എന്നിൽ ചേർക്കണമേ
വീക്ഷണാന്തവിഗളൽ = നോട്ടത്തിൽ നിന്നും ഒഴുകുന്ന
പീയൂഷവർഷത്തിനാൽ = അമൃതിന്റെ മഴകൊണ്ട്.
ശ്ലോകാർത്ഥം:
ദു:ഖിതനായ ഞാൻ അവിടുത്തെ കാലടികളിൽ അഭയം ചോദിച്ചുകൊണ്ട് ആശ്രയിക്കുന്നു. ഹരേ, ദു:ഖിതരുടെ ദു:ഖം മാറ്റുന്നവൻ എന്ന് പേരുള്ള അങ്ങ് എന്നെ കൈവെടിയരുതേ.മഹാലക്ഷ്മിയോട് ചേർന്ന അങ്ങ് എന്റെ എല്ലാ ദു:ഖങ്ങളും മാറ്റണേ. അങ്ങയുടെ നോട്ടങ്ങളിലൂടെ വർഷിക്കുന്ന അമൃത് കൊണ്ട് എന്നിൽ അനുഗ്രഹം ചേർക്കണമേ.
വ്യാഖ്യാ:
പലേ തത്വചിന്തകളും കഴിഞ്ഞ്, നിരാശ്രയനായ വ്യഥിതനായ കവി അഭയം അർത്ഥിക്കുന്നു. മുൻപത്തെ ശ്ലോകത്തിന്റെ തുടർച്ച തന്നെ.
"ആർത്തൻ ഞാൻ ശരണാർത്ഥിയായ് തവപദം പ്രാപിച്ചിടുന്നേൻ ഭവാ-
നാർത്തത്രാണപരായണാഖ്യനിവനെ ക്കൈ വിട്ടിടൊല്ലേ ഹരേ
തീർത്താലും സകലാമയം കമലായ യുക്തൻ ഭവാൻ മംഗലം
ചേർത്താലും മയി വീക്ഷണാന്തവിഗളൽ പീയൂഷ വർഷത്തിനാൽ"
പദാർത്ഥം:
ആർത്തൻ ഞാൻ = ദു:ഖിതനായ ഞാൻ
ശരണാർത്ഥിയായ് = അഭയം ചോദിച്ചുകൊണ്ട്
തവപദം = അവിടുത്തെ കാൽ
പ്രാപിച്ചീടുന്നേൻ = ആശ്രയിക്കുന്നു
ഭവാൻ = അവിടുന്ന്
ആർത്തത്രാണപരായണാഖ്യൻ = ദു:ഖിതന്മാരെ രക്ഷിക്കുന്നവൻ എന്നറിയപ്പെടുന്നവൻ
ഇവനെ = എന്നെ
കൈവിട്ടൊടല്ലേ ഹരേ = (പ്രകടം)
തീർത്താലും = തീർക്കണമേ
സകലാമയം = എല്ലാ ദു:ഖവും
കമലയാ യുക്തൻ = മഹലക്ഷ്മിയോട് ചേർന്നവൻ
ഭവാൻ = അവിടുന്ന്
മംഗലം = ഭാഗ്യം, അനുഗ്രഹം
ചേർത്താലും മയി = എന്നിൽ ചേർക്കണമേ
വീക്ഷണാന്തവിഗളൽ = നോട്ടത്തിൽ നിന്നും ഒഴുകുന്ന
പീയൂഷവർഷത്തിനാൽ = അമൃതിന്റെ മഴകൊണ്ട്.
ശ്ലോകാർത്ഥം:
ദു:ഖിതനായ ഞാൻ അവിടുത്തെ കാലടികളിൽ അഭയം ചോദിച്ചുകൊണ്ട് ആശ്രയിക്കുന്നു. ഹരേ, ദു:ഖിതരുടെ ദു:ഖം മാറ്റുന്നവൻ എന്ന് പേരുള്ള അങ്ങ് എന്നെ കൈവെടിയരുതേ.മഹാലക്ഷ്മിയോട് ചേർന്ന അങ്ങ് എന്റെ എല്ലാ ദു:ഖങ്ങളും മാറ്റണേ. അങ്ങയുടെ നോട്ടങ്ങളിലൂടെ വർഷിക്കുന്ന അമൃത് കൊണ്ട് എന്നിൽ അനുഗ്രഹം ചേർക്കണമേ.
വ്യാഖ്യാ:
പലേ തത്വചിന്തകളും കഴിഞ്ഞ്, നിരാശ്രയനായ വ്യഥിതനായ കവി അഭയം അർത്ഥിക്കുന്നു. മുൻപത്തെ ശ്ലോകത്തിന്റെ തുടർച്ച തന്നെ.
No comments:
Post a Comment
അഭിപ്രായം