<--മുൻപിലത്തേത് തുടക്കം അടുത്തത് ->
പദാർത്ഥം:
തേടീടേണ്ട = അന്വേഷിക്കണ്ട
ഒരു കാണിനേരവും = അല്പം പോലും സമയം
അതിന്നായ് പോക്കീടേണ്ടാ വൃഥാ = പ്രയോജനമില്ലതെ അതിനായ് കളയണ്ട
വാടീടില്ല = വാടുകയില്ല
കൊഴിഞ്ഞീടില്ല = കൊഴിയുകയില്ല
പൊടി പറ്റീടില്ലതിൽ = അതിൽ പൊടി പറ്റുകയില്ല
തെല്ലുമേ = അല്പം പോലും
കൂടീടും മണം = വാസൻ കൂടുതലാണ്
അമ്മനോസരസിജം = ആ മനസ്സാകുന്ന താമര
സദ്വാസനായുക്തമേ = നല്ല വാസനയുള്ളതാണ് / സദ്വിഷയങ്ങളിൽ വാസനയുള്ളതാണ്
നേടീടാം = കൈക്കലാക്കാം
പുരുഷാർത്ഥമൊക്കെ = ധർമ്മം അർത്ഥം കാമം മോക്ഷം എന്നിവ
എളുതായ് = എളുപ്പത്തിൽ
അപ്പുഷ്പമർച്ചിക്കുകിൽ = ആ പൂ അർച്ചന ചെയ്യുകയാണെങ്കിൽ.
ശ്ലോകാർത്ഥം:
ആ മനസ്സാകുന്ന താമരക്ക് സദ്വിഷയകമായ വാസനയും കൂടും, അതന്വേഷിക്കേണ്ട, അതിനുവേണ്ടി ഒരല്പം പോലും നേരം പ്രയോജനമില്ലാതെ ചിലവാക്കണ്ട, അത് വാടുകയില്ല, കൊഴിയുകയില്ല, അല്പം പോലും പൊടിയും പറ്റുകയില്ല. അതുകൊണ്ടർച്ചന ചെയ്യുകയാണെങ്കിൽ, പുരുഷാർത്ഥങ്ങളെല്ലാം എളുപ്പത്തിൽ കൈക്കലാക്കാം.
വ്യാഖ്യാ:
64 ആം ശ്ലോകത്തിൽ പറഞ്ഞതിന്റെ തുടർച്ചയാണിത്. ആ ഹൃദയകമലം പൂവാക്കി അവിടുത്തെ പാദം പണിഞാലുള്ള ഗുണവും അത് ബാഹ്യപൂജയെക്കാൾ എളുപ്പമാണെന്നതും വ്യക്തമാക്കുന്നു.
"തേടീടേണ്ടൊരു കാണിനേരവുമതിന്നായ്പോക്കിടേണ്ടാ വൃഥാ
വാടീടില്ല കൊഴിഞ്ഞിടില്ല പൊടിപറ്റീടില്ലതിൽ ത്തെല്ലുമേ
കൂടീടും മണ മമ്മനോസരസിജം സദ്വാസനായുക്തമേ
നേടീടാം പുരുഷാർത്ഥമൊക്കെയെളുതായപ്പുഷ്പമർച്ചിക്കുകിൽ"
പദാർത്ഥം:
തേടീടേണ്ട = അന്വേഷിക്കണ്ട
ഒരു കാണിനേരവും = അല്പം പോലും സമയം
അതിന്നായ് പോക്കീടേണ്ടാ വൃഥാ = പ്രയോജനമില്ലതെ അതിനായ് കളയണ്ട
വാടീടില്ല = വാടുകയില്ല
കൊഴിഞ്ഞീടില്ല = കൊഴിയുകയില്ല
പൊടി പറ്റീടില്ലതിൽ = അതിൽ പൊടി പറ്റുകയില്ല
തെല്ലുമേ = അല്പം പോലും
കൂടീടും മണം = വാസൻ കൂടുതലാണ്
അമ്മനോസരസിജം = ആ മനസ്സാകുന്ന താമര
സദ്വാസനായുക്തമേ = നല്ല വാസനയുള്ളതാണ് / സദ്വിഷയങ്ങളിൽ വാസനയുള്ളതാണ്
നേടീടാം = കൈക്കലാക്കാം
പുരുഷാർത്ഥമൊക്കെ = ധർമ്മം അർത്ഥം കാമം മോക്ഷം എന്നിവ
എളുതായ് = എളുപ്പത്തിൽ
അപ്പുഷ്പമർച്ചിക്കുകിൽ = ആ പൂ അർച്ചന ചെയ്യുകയാണെങ്കിൽ.
ശ്ലോകാർത്ഥം:
ആ മനസ്സാകുന്ന താമരക്ക് സദ്വിഷയകമായ വാസനയും കൂടും, അതന്വേഷിക്കേണ്ട, അതിനുവേണ്ടി ഒരല്പം പോലും നേരം പ്രയോജനമില്ലാതെ ചിലവാക്കണ്ട, അത് വാടുകയില്ല, കൊഴിയുകയില്ല, അല്പം പോലും പൊടിയും പറ്റുകയില്ല. അതുകൊണ്ടർച്ചന ചെയ്യുകയാണെങ്കിൽ, പുരുഷാർത്ഥങ്ങളെല്ലാം എളുപ്പത്തിൽ കൈക്കലാക്കാം.
വ്യാഖ്യാ:
64 ആം ശ്ലോകത്തിൽ പറഞ്ഞതിന്റെ തുടർച്ചയാണിത്. ആ ഹൃദയകമലം പൂവാക്കി അവിടുത്തെ പാദം പണിഞാലുള്ള ഗുണവും അത് ബാഹ്യപൂജയെക്കാൾ എളുപ്പമാണെന്നതും വ്യക്തമാക്കുന്നു.
No comments:
Post a Comment
അഭിപ്രായം