Sunday, October 26, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 48

<- മുൻപിലത്തേത്                                തുടക്കം                     അടുത്തത്->
"മൂലാധാര സരോജകർണ്ണികയിലമ്മായാസമേതൻ ഭവാൻ
ലീലാനർത്തനമാടിടുന്നു രസമോരോന്നും സ്ഫുരിപ്പിച്ചഹോ
നീലക്കണ്മുനയാൽ ജഗത്തഖിലവും സൃഷ്ടിക്കുമങ്ങെന്നിയി-
ല്ലാലംബം മമ ലോകനാഥ കരുണാമൂർത്തേ പരിത്രാഹിമാം"


പദാർത്ഥം:
മൂലാധാര = മൂലാധാര ചക്രം
സരോജ = താമര
കർണ്ണികയിൽ = കൂമ്പിൽ
അമ്മായാസമേതൻ = ആ മായയോടുകൂടി ചേർന്നവൻ
ഭവാൻ = അവിടുന്ന്
ലീലാനർത്തനം = കളി നടനം
ആടിടുന്നു = നൃത്തം ചെയ്യുന്നു.
രസമോരോന്നും = നവരസങ്ങൾ ഓരോന്നും പ്രകടിപ്പിച്ചുകൊണ്ട്
അഹോ = അത്ഭുതം
നീലക്കണ്മുനയാൽ = നീല നിറമുള്ളകടക്കണ്ണുകൊണ്ട്
ജഗത്തഖിലവും = എല്ലാ പ്രപഞ്ചവും
സൃഷ്ടിക്കുമങ്ങെന്നി = സൃഷ്ടിക്കുന്ന അവിടുന്നല്ലാതെ വേറേ
ഇല്ലാലംബം = താങ്ങ്
മമ = എനിക്ക്
ലോകനാഥ = എല്ലാ ലോകങ്ങളുടെയും രക്ഷകനേ
കരുണാമൂർത്തേ = കാരുണ്യം സ്വരൂപമായവനേ
പരിത്രാഹിമാം = എന്നെ പൂർണ്ണമായും രക്ഷിക്കണേ

ശ്ലോകാർത്ഥം:
"മൂലാധാര സരോജകർണ്ണികയിലമ്മായാസമേതൻ ഭവാൻ
ലീലാനർത്തനമാടിടുന്നു രസമോരോന്നും സ്ഫുരിപ്പിച്ചഹോ
നീലക്കണ്മുനയാൽ ജഗത്തഖിലവും സൃഷ്ടിക്കുമങ്ങെന്നിയി-
ല്ലാലംബം മമ ലോകനാഥ കരുണാമൂർത്തേ പരിത്രാഹിമാം"


വ്യാഖ്യാ:
മൂലാധാരചക്രം നാലിതളുകളുള്ള താമരയാണ്. അവിടെ ഭവാൻ അവിടുത്തെത്തന്നെ മായയുമൊത്ത് കളിയായി, അല്പം പോലും ഗൗരവമമില്ലാത്ത നൃത്തം ചെയ്യുന്നു. ആ നടനത്തിൽ അവിടുന്ന് നവരസങ്ങളും സ്ഫുരിപ്പിക്കുന്നു. കണ്മുനകൊണ്ട് നോക്കുന്നതു തന്നെ കടാക്ഷം. ആ കടാക്ഷം കൊണ്ട് എല്ലാ ജഗത്തുക്കളും സൃഷ്ടിക്കുന്ന അങ്ങല്ലാതെ എനിക്ക് ഒരു താങ്ങും തണലും മറ്റാരുമില്ല. അല്ലയോ ലോകനാഥ, കരുണ രൂപമെടുത്തവനേ, എന്നെ പരിരക്ഷിക്കൂ.

No comments:

Post a Comment

അഭിപ്രായം