"ഭക്താഗ്ര്യം ദനുജാധിനാഥതനയം രക്ഷിക്കുവാനായ് കൃപാ-
യുക്തൻ ഭീകരനാരസിംഹതനുവങ്ങാലംബ്യ ഹത്വാസുരം
രക്താപാംഗസടാ കലാപരുധിരക്ലിന്നാസ്യനായെന്നുമേ
ഭക്താന്ത:കരണേ വസിച്ചരിഭയം പോക്കുന്നു ചക്രായുധൻ"
(നരസിംഹം)
(നരസിംഹം)
പദാർത്ഥം:
ഭക്താഗ്ര്യം = ഭക്തന്മാരിൽ ഏറ്റവും മുൻപിലുള്ളവനെ
ദനുജ = ദനു വിൽ കശ്യപന്റെ പുത്ര
അധിനാഥ = ആശ്രയിക്കപ്പെട്ട നാഥൻ
തനയം = മകനെ
രക്ഷിക്കുവാനായ് = രക്ഷിക്കുന്നതിനുവേണ്ടി
കൃപായുക്തൻ = കാരുണ്യം ചേർന്നവൻ
ഭീകര = ഭയം ജനിപ്പിക്കുന്ന
നാരസിംഹ = നരസിംഹത്തിന്റെ
തനു = ശരീരം
അങ്ങാലംബ്യ = സ്വീകരിച്ചിട്ട്
ഹത്വാ = കൊന്നിട്ട്
അസുരം = അസുരനെ
രക്താപാംഗ = ചുവന്നകടക്കണ്ണ്
സടാകലാപ = കെട്ടുപിടിച്ച സടകളോടുകൂടിയ
രുധിരക്ലിന്ന = ചോരകൊണ്ടു നനഞ്ഞ
ആസ്യൻ = മുഖമുള്ളവൻ
ആയെന്നുമേ = ഈ വിധം എല്ലായ്പോഴും
ഭക്താന്ത:ക്കർണേ = ഭക്തന്റെ അന്ത:കരണത്തിൽ
വസിച്ച് = താമസിച്ച്
അരിഭയം = ശത്രുവിനെക്കുറിച്ചുള്ള പേടിപോക്കുന്നു = ഇല്ലാതാക്കുന്നു
ചക്രായുധൻ = ചക്രം ആയുധമായുള്ളവൻ

ശ്ലോകാർത്ഥം:
അസുരമാർ എല്ലാവിധത്തിലും ആശ്രയിക്കുന്ന നാഥന്റെ മകനായ ഭക്തന്മാരിൽ ഒന്നാമനെ രക്ഷിക്കുവാനായി, കാരുണ്യം നിറഞ്ഞവനായി, ഭയം ഉണ്ടാക്കുന്ന നരസിംഹശരീരം സ്വീകരിച്ചിട്ട് അസുരനെ കൊന്ന്, ചുവന്ന കടക്കണ്ണുകളോടും, കെട്ടുപിണഞ്ഞ സടകളോടും, രക്തം കൊണ്ട് നനഞ്ഞ മുഖത്തോടും കൂടിയുള്ളവനായ ചക്രായുധൻ, ഭക്തന്റെ അന്ത:കരണത്തിൽ സ്ഥിരതാമസമാക്കി ശത്രുവിനെക്കുറിച്ചുള്ള പേടി ഇല്ലാതാക്കുന്നു.
വ്യാഖ്യാ:
ഭക്താഗ്ര്യം. ഭക്തരിൽ (വിഷ്ണുഭക്തരിൽ) മുൻപനെ.
ദനുജാധിനാഥ. ദനുവിന്റെ പുത്രന്മാരുടെ, അസുരന്മാരുടെ. ആശ്രയിക്കപ്പെട്ട നാഥൻ, രാജാവിന്റെ ഹിരണ്യകശിപുവിന്റെ. തനയം. പുത്രനെ.
രക്ഷിക്കുവാനായ്. അച്ഛനായ ഹിരണ്യകശിപുവിന്റെ പീഡനങ്ങളിൽ നിന്നും രക്ഷിക്കുവാനായി. കൃപായുക്തൻ. കരുണാ വാൽസല്യങ്ങൾ കൈക്കൊണ്ടവനായി.
ഭീകര. അത്യധികം ഭയം ജനിപ്പിക്കുന്ന.
നാരസിംഹ. നരന്റെയും സിംഹത്തിന്റെയും കൂടിയ.
തനു. ശരീരം. അങ്ങാലംബ്യ. അവലംബിച്ചിട്ട്, സ്വീകരിച്ചിട്ട്.
ഹത്വാസുരം. അസുരം ഹത്വാ. അസുരനെ കൊന്നിട്ട്.
രക്താപാംഗ. ചുവന്ന കടക്കണ്ണുള്ളവനായിട്ട്. തന്റെ ഭക്തരിൽ മുൻപനായ പ്രഹ്ലാദനെ കണക്കറ്റു പീഡിപ്പിച്ചതിലുള്ള അത്യധികമായ ക്രോധം നിമിത്തം ചുവന്നുകലങ്ങിയ കണ്ണ്കളോടുകൂടിയവൻ.
സടാകലാപ. കെട്ടുപിണഞ്ഞ സടകളോടു കൂടിയവനായി. "രക്താപാംഗസടാകലാപ" എന്നത് ഒന്നിച്ചെടുത്താൽ, ചുവന്നകടക്കണ്ണുകളും സടകളും കൂടി കെട്ടുപിണഞ്ഞ് എന്നുമെടുക്കാം. അതിന് ഭീകരത കൂടും.
രുധിരക്ലിന്നാസ്യനായ്. ചോരകൊണ്ട് നനഞ്ഞ മുഖത്തോടു കൂടിയവനായി.
എന്നുമേ. എല്ലായ്പോഴും. ഭക്താന്ത:കരണേ. ഭക്തന്റെ ഉള്ളിലെ കരണത്തിൽ, മനസ്സിൽ. വസിച്ചരിഭയം. വസിച്ച്. താമസിച്ച്. അരിഭയം. ശത്രുവിൽ നിന്നുള്ള പേടി. പോക്കുന്നു. നിശ്ശേഷം അകറ്റുന്നു. നീക്കുന്നു.
ചക്രായുധൻ. ചക്രം ആയുധമായുള്ളവൻ, നരസിംഹാവതാരമായ വിഷ്ണു.
ഈശ്ലോകത്തിൽ, ഭഗവാനെ ഭാവനചെയ്ത്, ധ്യാനിച്ച്, എന്നിങ്ങിനെയുള്ള ക്രിയകളൊന്നും ഉപയോഗിച്കിട്ടില്ല. അതിഭീകരരൂപത്തോടു കൂടി ഹിരണ്യകശിപുവിനെ കൊന്ന നരസിംഹത്തിനെ... എന്നു പറഞ്ഞിട്ടില്ല. അങ്ങിനെയെല്ലാമുള്ള നരസിംഹമൂർത്തി ഭക്തന്റെ 'അന്ത:കരണത്തിൽ വസിച്ച്' എന്നുമാത്രമേ പറഞ്ഞുവച്ചുള്ളു. 'ഭക്തൻ' എന്ന വാക്കിൽ അതെല്ലാം ഉൾകൊള്ളിച്ചതുകൊണ്ടാണിത്. അങ്ങിനെ ഭാവനചെയ്യാത്തവനും, ധ്യാനിക്കാത്തവനും ഭക്തനല്ല.

No comments:
Post a Comment
അഭിപ്രായം