"ക്ഷീരാംഭോധിയിലാഴ്ന്ന മന്ദരമഹാശൈലം ഭവാൻ ഘോരസം-
സാരാർണ്ണോധിയിൽ നിന്നു വിഷ്ണുഭജനം ചെയ്വോരെയെന്നാംവിധം
ഹേ രാധേശ സമുദ്ധരിച്ചു കമഠാകാരേണ തദ്രൂപമാ
രാരാധിപ്പതവന്റെ സേവകജനം ഭൂതങ്ങളഞ്ചും വിഭോ"
(കൂർമ്മം)
പദാർത്ഥം:
(കൂർമ്മം)
പദാർത്ഥം:
ക്ഷീരാംഭോധിയിൽ = പാൽക്കടലിൽ
ആഴ്ന്ന = താഴ്ന്നുപോയ
മന്ദര മഹാശൈലം = മന്ദരം എന്ന് പേരുള്ള മഹാ പർവ്വതം
ഭവാൻ = അവിടുന്ന്
ഘോരസംസാരാർണ്ണോധിയിൽ നിന്ന് =
വിഷ്ണുഭജനം ചെയ്വോരെയെന്നാം വിധം = വിഷ്ണുവിനെ പൂജിക്കുന്നവരെ എന്ന പോലെ
ഹേ രാധേശ = അല്ലയോ രാധയുടെ ഈശ്വര
സമുദ്ധരിച്ചു = മുഴുവനായും ഉയർത്തി
കമഠാകാരേണ = ആമയുടെ രൂപത്തിൽ
തദ്രൂപം = ആ രൂപത്തിൽ
ആരാരാധിപ്പത് = ആര് ആരാധിക്കുന്നുവോ
അവന്റെ = അവന്റെ
സേവകജനം = പരിചരിക്കുന്ന ജനങ്ങളാണ്
ഭൂതങ്ങളഞ്ചും = ഭൂമി, വെള്ളം, തീ, കാറ്റ്, ആകാശം എന്നീ പഞ്ചഭൂതങ്ങളും
വിഭോ = അല്ലയോ സർവ്വവ്യാപീ.
ശ്ലോകാർത്ഥം:
അല്ലയോ രാധയുടെ ഈശ്വര, അവിടുന്ന് ആമയുടെ രൂപത്തിൽ അവതരിച്ച്, അത്യധികമായ പേടി ജനിപ്പിക്കുന്ന പ്രപഞ്ചക്കടലിൽ നിന്ന് വിഷ്ണുവിനെ ഭജിക്കുന്നവരെ എന്ന പോലെ, പാൽക്കടലിൽ താഴ്ന്നുപോയ മന്ദര മഹാ പർവ്വതത്തെ, മുഴുവനായി ഉയർത്തിക്കൊണ്ടുവന്നു. അങ്ങയേ ആ രൂപത്തിൽ ആര് ആരാധിക്കുന്നുവോ അവന്റെ സേവകജനങ്ങളാണ് പഞ്ചഭൂതങ്ങളും.
വ്യാഖ്യാ:
കൂർമ്മാവതാരമാണിവിടെ വർണ്ണിക്കപ്പെടുന്നത്.
ഹേ രാധേശ. അല്ലയോ, രാധയുടെ ഈശ്വര. ഇവിടെയും, ഗുരു സത്യഭാമയെയോ, രുഗ്മിണിയെയോ വിളിച്ചില്ല.
ക്ഷീരാംഭോധിയിലാഴ്ന്ന മന്ദരമഹാശൈലം. ദുർവാസൃശാപഫലമായ ജരാനരകളെ ജയിക്കാൻ, വിഷ്ണുവിന്റെ ഉപദേശമനുസരിച്ച്, മന്ദരപർവ്വതത്തെ കടകോലും, വാസുകിയെ കയറും ആക്കി, ദേവാസുരന്മാർ അമൃതിനുവേണ്ടി പാൽക്കടൽ കടയാൻ തുടങ്ങിയപ്പോൾ, മന്ദരപർവ്വതം 'ആഴ്ന്നുപോയി'.
കമഠാകാരേണ. ആമയുടെ രൂപത്തിൽ.
ഭവാൻ .... സമുദ്ധരിച്ചു. അങ്ങ് മുഴുവനായി പൊക്കിക്കൊണ്ടുവന്നു.
എപ്രകാരം?
ഘോര സംസാരാർണോധിയിൽ നിന്ന്. തടയാൻ പറ്റാത്ത, തരണം ചെയ്യാൻ പറ്റാത്ത, ഭയംജനിപ്പിക്കുന്ന, പ്രപഞ്ചമാകുന്ന സാഗരത്തിൽ നിന്ന്...
വിഷ്ണുഭജനം ചെയ്വോരെയെന്നാം വിധം. വിഷ്ണുവിനെ ഭജിക്കുന്നവരെ എപ്രകാരമാണോ (സംസാരസാഗരത്തിൽ നിന്ന് പൊക്കിക്കൊണ്ടു വരുന്നത്, അപ്രകാരം)
തദ്രൂപമാരാരാധിപ്പതവന്റെ. അങ്ങിനെയുള്ള ആമയുടെ രൂപത്തിൽ ആര് അവിടത്തെ ആരാധിക്കുന്നുവോ, അവന്റെ സേവകജനം ഭൂതങ്ങളഞ്ചും വിഭോ.
(1) അല്ലയോ സർവ്വവ്യാപീ, അവന്റെ സേവകജനങ്ങളായിരിക്കും പൃഥ്വ്യാദി പഞ്ചഭൂതങ്ങളും.
(2) അല്ലയോ സർവ്വ വ്യാപീ, അവന്റെ സേവകജനങ്ങളായിരിക്കുന്ന പൃഥ്വ്യാദി പഞ്ചഭൂതങ്ങളും, (ഭവ്യതയോടെ) പിന്വാങ്ങും. (അഞ്ചുക = പിൻ വാങ്ങുക). ഭൂതങ്ങൾ അഞ്ചും പിൻ വാങ്ങി, അവൻ ശുദ്ധജ്ഞാനസ്വരൂപനായിത്തീരും

No comments:
Post a Comment
അഭിപ്രായം