"ഹത്വാ ദൈത്യമഗാധസാഗരവിനിക്ഷിപ്താഗമോദ്ധാരണം
കൃത്വാ മാമുനിമാർക്കുമമ്മനുവിനും സംസാരമുക്ത്യർത്ഥമായ്
തത്വാർത്ഥം സദയം വദിച്ചമകരാകാരൻ ഭവാനെസ്സദാ
സ്മൃത്വാ ഖോരഭവാബ്ധിയെ ച്ചിലരഹോ കാൺമൂ കളിപ്പൊയ്കയായ്"
(മൽസ്യം)
ശ്ലോകാർത്ഥം:
അസുരനെ കൊന്നിട്ട്, അഗാധസാഗരത്തിൽ നിക്ഷേപിക്കപ്പെട്ട തന്ത്രങ്ങൾ (ഉപാസനാവിധികൾ) പൊക്കിക്കൊണ്ടുവന്നിട്ട്, ഏറ്റവും കരുണാ സമേതനായി, മഹാമുനിമാർക്കും മനുവിനും പ്രപഞ്ചത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി, 'തത്വ' ത്തിന്റെ അർത്ഥം പറഞ്ഞുകൊടുത്ത തേറ്റയുള്ള മീനിന്റെ രൂപമുള്ള അങ്ങയെ, എല്ലാ സമയത്തും ധ്യാനിച്ചിട്ട്, സഹിക്കാൻ കഴിയാത്ത പ്രപഞ്ച സമുദ്രത്തെ കളിക്കാനുള്ള കുളമായി ചിലർ കാണുന്നു.
വ്യാഖ്യാ:
ഈ ശ്ലോകത്തിൽ മൽസ്യാവരം വിവരിച്ച്, മുമ്പോട്ട്, ഗുരു ഹരിയുടെ ഓരോ അവതാരങ്ങളെ, ഓരോ ശ്ലോകങ്ങളിൽ, സംക്ഷിപ്തമായി വിവരിക്കുന്നു.
കൃത, ത്രേത, ദ്വാപര, കലി മുതലായ നാലു യുഗങ്ങൾ ചേർന്ന കാലയളവ് ഒരു 'ചതുര്യുഗം' എന്ന് പറയപ്പെടുന്നു. അത്തരം 71 ചതുര്യുഗം ചേർന്നത് ഒരു മനുവിന്റെ ഭരണകാലഘട്ടമായ 'മന്വന്തരം'. 14 മനുക്കളുണ്ട്. അത് തുടർന്ന് താഴെ പറയാം. മറ്റെല്ലാ ദേവീ ദേവന്മാരെയും പോലെ ബ്രഹ്മാവും ജനന മരണങ്ങൾക്ക് വിധേയനാണ്.
"വിരിഞ്ചി പഞ്ചത്വം വ്രജതി ഹരിരാപ്നോതി വിരതിം
വിനാശം കീനാശോ ഭജതി ധനദോ യാതി നിധനം
വിതന്ദ്രീ മാഹേന്ദ്രീ വിതതിരപി സമ്മീലിത ദൃശാ
മഹാ സംഹാരേസ്മിൻ വിഹരതി സതി ത്വത് പതിരസൗ." (സൗന്ദര്യലഹരി - 26)
ബ്രഹ്മാവ് പഞ്ചഭൂതങ്ങളായി മാറുന്നു. ഹരിയും, യമനും, കുബേരനും നശിക്കുന്നു. എപ്പോഴും ഉണർന്നിരിക്കുന്ന ഇന്ദ്രന്റെ കണ്ണുകളടയുന്നു. മഹാസംഹാരസമയത്ത്, മഹാപ്രളയകാലത്ത്, അവിടുത്തെ (ത്രിപുരസുന്ദരിയുടെ) പതി മാത്രം വിഹരിക്കുന്നു.
120 ബ്രഹ്മവർഷം (മഹാകല്പം / മഹാസംഹാരം) ആയുസ്സുള്ള ബ്രഹ്മാവിന്റെ ഓരോ പകലും ഒരു കല്പം. ഒരു കല്പപകൽ, സൃഷ്ടി നിർവഹിച്ചതിനു ശേഷം ബ്രഹ്മാവ്, ഒരു കല്പരാത്രി ഉറങ്ങുന്നു. അത് പ്രളയം. 120 വർഷം ജീവിച്ചതിനു ശേഷം ബ്രഹ്മാവ് മരിക്കുമ്പോൾ 'മഹാപ്രളയം'. അത് പിന്നെ ഒരു 120 വർഷം നില നിൽക്കുന്നു.
ബ്രഹ്മാവിന്റെ ഒരു പകലിനെ (ഒരു കല്പത്തിനെ) 14 ആയി ഭാഗിച്ച ഓരോ ഭാഗവും ഓരോ മനു വീതം 14 മനുക്കൾ (ഓരോരുത്തരും 71 ചതുര്യുഗം) ഭരിക്കുന്നു. ഇവർ, 1.സ്വായംഭുവൻ 2. സ്വാരോചിഷൻ 3.ഉത്തമൻ 4. താമസൻ 5.രൈവതൻ 6.ചാക്ഷുഷൻ 7. വൈവസ്വതൻ 8.സാവർണ്ണി 9.ദക്ഷസാവർണ്ണി 10.ബ്രഹ്മസാവർണ്ണി 11.ധർമ്മസാവർണ്ണി 12.രുദ്രസാവർണ്ണി 13.രൗച്യസാവർണ്ണി 14.ഇന്ദ്രസാവർണ്ണി. (ഹരിവംശപുരാണം: 7) എന്നിങ്ങിനെ 14 പേർ.
ഓരോ മഹാപ്രളയത്തിനുശേഷവും ബ്രഹ്മാവുണരുമ്പോൾ ആദ്യത്തെ മനു 'സ്വായംഭുവൻ' സ്വയം ജനിക്കുന്നവൻ. 14 മന്വന്തരമായ 14 X 71 ചതുര്യുഗങ്ങൾ കഴിയുമ്പോൾ, വീണ്ടും 'സ്വായംഭുവൻ' ജനിക്കുന്നു.
മൽസ്യാവതാരം ചാക്ഷുഷ മനുവിന്റെയും വൈവസ്വത മനുവിന്റെയും കാലങ്ങളിൽ പരന്നു കിടക്കുന്നു. ചാക്ഷുഷ മനുവിന്റെ കാലത്ത് (അനേകം ചാക്ഷുഷമനുക്കളുണ്ടായിരുന്നു!) ഹയഗ്രീവൻ എന്ന ഒരു അസുരൻ, ആഗമങ്ങൾ (മാനവന്റെ വേദത്തിന്, അറിവിന് കാരണമായ ആമ്നായസംഭൂതമായവയും, ഭോഗമോക്ഷാദികൾ ഒന്നിച്ച് തരുന്നവയുമായ ഷഡാമ്നായങ്ങൾ; . മാനവൻ, മനുവിന്റെ വംശത്തിൽ പിറന്നവൻ) കട്ടെടുത്ത്,സമുദ്രത്തിൽ പോയൊളിച്ചു.
ഹത്വാ ദൈത്യം. ഹരി മൽസ്യരൂപമെടുത്ത് ആ ഹയഗ്രീവാസുരനെ കൊന്നിട്ട്. അഗാധസാഗരവിനിക്ഷിപ്ത. ആഴക്കടലിൽ താഴ്ത്തിവച്ച. ആഗമ. തന്ത്രശാസ്ത്രം. ഉദ്ധാരണം കൃത്വാ. പൊക്കി കൊണ്ടു വന്നിട്ട്. പല വ്യാഖ്യാനങ്ങളിലും, മൽസ്യം കടലിൽ താഴ്ന്ന 'വേദങ്ങളെ' ഉയർത്തി എന്ന് കാണാറുണ്ട്. ഈ തെറ്റിദ്ധാരണ അകറ്റാനായാണ് ഗുരു ഇവിടെ 'അഗാധസാഗരത്തിൽ താഴ്ത്തപ്പെട്ട 'വേദങ്ങളെ', അല്ലെങ്കിൽ 'നിഗമങ്ങളെ' എന്ന് പറയാതെ 'ആഗമോദ്ധാരണം' എന്ന് പറഞ്ഞു വച്ചത്. ആഗമം എന്നത് തന്ത്രം എന്നത് പ്രസിദ്ധം. വേദം അറിവ്. ഋക്, യജു: സാമാദി ഗ്രന്ഥങ്ങൾ, ഋഷിമാർക്ക് അറിഞ്ഞ കാര്യങ്ങൾ വിവരിക്കുന്നു.
"സഹസ്ര ശീർഷാ: പുരുഷ: സഹസ്രാക്ഷ: സഹസ്രപാത്
സ ഭൂമിം വിശ്വതോ വൃത്വാ അത്യതിഷ്ഠദ്ദശാംഗുലം" (ഋക്)
പുരുഷൻ ആയിരം തലയും ആയിരം കണ്ണും ആയിരം കാലും ഉള്ളവൻ. അവൻ ഭൂമിയെ മുഴുവൻ മൂടിക്കൊണ്ട് പത്ത് പെരുവിരൽ അളവിൽ നിന്നു.!!
"തദേജതി തന്നൈജതി തദ്ദൂരേ തദന്തികേ..
തദന്തരസ്യ സർവ്വസ്യ തദു സർവസ്യാസ്യ ബാഹ്യത:" (യജുർ വേദാന്തർഗ്ഗത ഈശാവാസ്യം)
അത് നീങ്ങുന്നു. അതു നീങ്ങുന്നില്ല. അതകലെയാണ് അതടുത്താണ്. അതെല്ലാത്തിന്റെയും അകത്താണ്. എന്നാൽ അതെല്ലാത്തിന്റെയും പുറത്താണ്.
"നാഹം മന്യേ സുവേദേതി നോ ന വേദേതി വേദ ച
യോ നസ്തദ്വേദ തദ്വേദ നോ ന വേദേതി വേദ ച" (സാമവേദാന്തർഗ്ഗത കേനം:2.2)
നല്ലവണ്ണം അറിയപ്പെട്ടു എന്ന് ഞാൻ വിചാരിക്കുന്നില്ല. നമ്മളിൽ ആർക്കും അറിയില്ല എന്നുമില്ല. അറിയപ്പെട്ടതുമാണ്. നമ്മളിൽ ആർക്കാണത് അറിയപ്പെട്ടത്? നമ്മളിൽ ആർക്കും അതറിയപ്പെട്ടില്ല. അറിയപ്പെട്ടതാണ് എന്നു അറിയപ്പെടുന്നു.
അങ്ങിനെയുള്ള അറിവ് ഉളവാക്കുന്നത് തന്ത്രോപാസനയാണ്. സ്വായംഭുവമനു ബ്രഹ്മാവിന്റെ മാനസപുത്രിയായ ശതരൂപയെ വിവാഹം കഴിച്ച്, പാലാഴിയുടെ തീരത്ത് ചെന്ന് മണ്ണുകൊണ്ട് ഒരു ദേവീ വിഗ്രഹം നിർമ്മിക്കുകയും വാഗ്ഭവമന്ത്രം ചൊല്ലി ആരാധിച്ചു. വാഗ്ഭവ 'മന്ത്രം' തന്ത്രാധിഷ്ഠിതം. ഈ ആരാധനയിൽ നിന്ന് സ്വായംഭുവമനുവിന് (ഏറ്റവും ആദ്യത്തെ മനു) ലഭിച്ച ജ്ഞാനമാണ് 'വേദം'. ആഗാമാരാധനയിലൂടെ നിഗമജ്ഞാനം ലഭിക്കുന്നു.
മാമുനിമാർക്കും ആ മനുവിനും. വൈശമ്പായനൻ, ജനമേജയൻ, സൂതൻ, എന്നിങ്ങിനെയുള്ള മുനിസമൂഹത്തിനും, ചാക്ഷുഷമനുവിനും. സംസാരമുക്ത്യർത്ഥമായ്. സമ്യക്കായ സാരഗർഭം സംസാരം. സമ്യക്കായി സരിക്കുന്ന, എല്ലാടവും ചലിക്കുന്ന, കാലാന്തർഗതമായത് സംസാരം. മുക്ത്യർത്ഥം. മോചനം, സ്വാതന്ത്ര്യം, സ്വച്ഛന്ദത അതിനായിക്കൊണ്ട്.
തത്വാർത്ഥം. തത്വം. അത് നീയാണ് എന്ന മഹാവാക്യത്തിന്റെ അർത്ഥം. അല്ലെങ്കിൽ കേവലസത്ത, യാതൊന്നാണോ 'സംസാര' ത്തിന്റെ അധിഷ്ഠാനമായി, സ്വയം 'സരിക്കാത്തത്' ആ കേവല സത്യമായ ബ്രഹ്മസാക്ഷാൽക്കാരത്തിന്റെ ഭാവന. അത് വേദം. സ്വായംഭുവനത് ലഭിച്ചത് 'ആഗമോദിത'മായ വാഗ്ഭവത്തിലൂടെ.
സദയം വദിച്ച. ഏറ്റവും കൃപാവൽസലനായി പറഞ്ഞുകൊടുത്ത.
മകരാകാരൻ. തേറ്റയുള്ള ഒരു മൽസ്യത്തിന്റെ രൂപം ധരിച്ചവൻ. വൈവസ്വതമനുവിന്റെ കാലത്ത് ഈ തേറ്റയുള്ള മൽസ്യാവതാരമാണ് മനുവിനെ പ്രളയാനന്തരം ജീവൻ നിലനിർത്താൻ സഹായിച്ചത്.
ഭവാനെ. അങ്ങയെ. അങ്ങ് തന്നെയാണ് ആ മൽസ്യാവതാരം.
സദാ സ്മൃത്വാ. എല്ലായ്പോഴും ധ്യാനിച്ചുകൊണ്ട്.
ഘോര ഭവാബ്ധി. ഭയം ജനിപ്പിക്കുന്ന പ്രപഞ്ചമാകുന്ന കടൽ. സ്രാവുകളും, അനേക സഹസ്രം ജീവജാലങ്ങളും നിറഞ്ഞ ഭൂമിയിലെ ഒരു സാഗരത്തിൽ പെട്ടാൽ തന്നെ മനുഷ്യൻ നിസ്സഹായൻ. 'ഭവം', ഉണ്ടായ എല്ലാ വസ്തുക്കളും നിറഞ്ഞ പ്രപഞ്ചം. അങ്ങിനെയുള്ള സാഗരത്തിൽ ജനിച്ച്, പുരുഷാർത്ഥങ്ങൾ സാധിക്കാൻ ശ്രമിക്കുന്ന മനുഷ്യനുണ്ടാകുന്ന ഭയം!
ചിലരഹോ. അഹോ, അത്ഭുതം, ആശ്ചര്യം. ചിലർ
കാണ്മൂ കളിപ്പൊയ്കയായ്. അങ്ങയെ ഈ വിധം ധ്യാനിക്കുന്ന ചിലർ, ഇത്ര ഘോരമായ പ്രപഞ്ചം തന്നെ ഒരു കളിക്കുളമായി കാണുന്നു.
(മൽസ്യം)
പദാർത്ഥം:
ഹത്വാ = കൊന്നിട്ട്
ദൈത്യം = ദിതിയുടെ വംശക്കാരനെ, അസുരനെ
അഗാധസാഗരം = (പ്രകടം)
വിനിക്ഷിപ്ത = മുഴുവനായി താഴ്തിയ
ആഗമം = തന്ത്രം
ഉദ്ധാരണം = ഉയർത്തൽ
കൃത്വാ = ചെയ്തിട്ട്
മാമുനി = മഹാ മുനി
മനുവിനും = വൈവസ്വതമനുവിന്
സംസാര = പ്രപഞ്ചം
മുക്ത്യർത്ഥമായ് = രക്ഷപ്പെടാൻ വേണ്ടി
തത്വാർത്ഥം = 'തത്വ' ത്തിന്റെ അർത്ഥം
സദയം = കരുണാ സമേതനായി
വദിച്ച = പറഞ്ഞ
മകരാകാരൻ = തേറ്റയുള്ള മീനിന്റെ രൂപമുള്ളവൻ
ഭവാനെ = അങ്ങയെ
സദാ = എപ്പോഴും
സ്മൃത്വാ = ഓർമ്മിച്ചിട്ട്, ധ്യാനിച്ചിട്ട്
ഘോര ഭവാബ്ധിയെ = സഹിക്കാൻ കഴിയാത്ത പ്രപഞ്ച സമുദ്രത്തെ
കാണ്മൂ = കാണുന്നു, കണക്കാക്കുന്നു
കളിപ്പൊയ്ക = കളിക്കാനുള്ള കുളം.
ശ്ലോകാർത്ഥം:
അസുരനെ കൊന്നിട്ട്, അഗാധസാഗരത്തിൽ നിക്ഷേപിക്കപ്പെട്ട തന്ത്രങ്ങൾ (ഉപാസനാവിധികൾ) പൊക്കിക്കൊണ്ടുവന്നിട്ട്, ഏറ്റവും കരുണാ സമേതനായി, മഹാമുനിമാർക്കും മനുവിനും പ്രപഞ്ചത്തിൽ നിന്നും രക്ഷപ്പെടാൻ വേണ്ടി, 'തത്വ' ത്തിന്റെ അർത്ഥം പറഞ്ഞുകൊടുത്ത തേറ്റയുള്ള മീനിന്റെ രൂപമുള്ള അങ്ങയെ, എല്ലാ സമയത്തും ധ്യാനിച്ചിട്ട്, സഹിക്കാൻ കഴിയാത്ത പ്രപഞ്ച സമുദ്രത്തെ കളിക്കാനുള്ള കുളമായി ചിലർ കാണുന്നു.
വ്യാഖ്യാ:
ഈ ശ്ലോകത്തിൽ മൽസ്യാവരം വിവരിച്ച്, മുമ്പോട്ട്, ഗുരു ഹരിയുടെ ഓരോ അവതാരങ്ങളെ, ഓരോ ശ്ലോകങ്ങളിൽ, സംക്ഷിപ്തമായി വിവരിക്കുന്നു.
കൃത, ത്രേത, ദ്വാപര, കലി മുതലായ നാലു യുഗങ്ങൾ ചേർന്ന കാലയളവ് ഒരു 'ചതുര്യുഗം' എന്ന് പറയപ്പെടുന്നു. അത്തരം 71 ചതുര്യുഗം ചേർന്നത് ഒരു മനുവിന്റെ ഭരണകാലഘട്ടമായ 'മന്വന്തരം'. 14 മനുക്കളുണ്ട്. അത് തുടർന്ന് താഴെ പറയാം. മറ്റെല്ലാ ദേവീ ദേവന്മാരെയും പോലെ ബ്രഹ്മാവും ജനന മരണങ്ങൾക്ക് വിധേയനാണ്.
"വിരിഞ്ചി പഞ്ചത്വം വ്രജതി ഹരിരാപ്നോതി വിരതിം
വിനാശം കീനാശോ ഭജതി ധനദോ യാതി നിധനം
വിതന്ദ്രീ മാഹേന്ദ്രീ വിതതിരപി സമ്മീലിത ദൃശാ
മഹാ സംഹാരേസ്മിൻ വിഹരതി സതി ത്വത് പതിരസൗ." (സൗന്ദര്യലഹരി - 26)
ബ്രഹ്മാവ് പഞ്ചഭൂതങ്ങളായി മാറുന്നു. ഹരിയും, യമനും, കുബേരനും നശിക്കുന്നു. എപ്പോഴും ഉണർന്നിരിക്കുന്ന ഇന്ദ്രന്റെ കണ്ണുകളടയുന്നു. മഹാസംഹാരസമയത്ത്, മഹാപ്രളയകാലത്ത്, അവിടുത്തെ (ത്രിപുരസുന്ദരിയുടെ) പതി മാത്രം വിഹരിക്കുന്നു.
120 ബ്രഹ്മവർഷം (മഹാകല്പം / മഹാസംഹാരം) ആയുസ്സുള്ള ബ്രഹ്മാവിന്റെ ഓരോ പകലും ഒരു കല്പം. ഒരു കല്പപകൽ, സൃഷ്ടി നിർവഹിച്ചതിനു ശേഷം ബ്രഹ്മാവ്, ഒരു കല്പരാത്രി ഉറങ്ങുന്നു. അത് പ്രളയം. 120 വർഷം ജീവിച്ചതിനു ശേഷം ബ്രഹ്മാവ് മരിക്കുമ്പോൾ 'മഹാപ്രളയം'. അത് പിന്നെ ഒരു 120 വർഷം നില നിൽക്കുന്നു.
ബ്രഹ്മാവിന്റെ ഒരു പകലിനെ (ഒരു കല്പത്തിനെ) 14 ആയി ഭാഗിച്ച ഓരോ ഭാഗവും ഓരോ മനു വീതം 14 മനുക്കൾ (ഓരോരുത്തരും 71 ചതുര്യുഗം) ഭരിക്കുന്നു. ഇവർ, 1.സ്വായംഭുവൻ 2. സ്വാരോചിഷൻ 3.ഉത്തമൻ 4. താമസൻ 5.രൈവതൻ 6.ചാക്ഷുഷൻ 7. വൈവസ്വതൻ 8.സാവർണ്ണി 9.ദക്ഷസാവർണ്ണി 10.ബ്രഹ്മസാവർണ്ണി 11.ധർമ്മസാവർണ്ണി 12.രുദ്രസാവർണ്ണി 13.രൗച്യസാവർണ്ണി 14.ഇന്ദ്രസാവർണ്ണി. (ഹരിവംശപുരാണം: 7) എന്നിങ്ങിനെ 14 പേർ.
ഓരോ മഹാപ്രളയത്തിനുശേഷവും ബ്രഹ്മാവുണരുമ്പോൾ ആദ്യത്തെ മനു 'സ്വായംഭുവൻ' സ്വയം ജനിക്കുന്നവൻ. 14 മന്വന്തരമായ 14 X 71 ചതുര്യുഗങ്ങൾ കഴിയുമ്പോൾ, വീണ്ടും 'സ്വായംഭുവൻ' ജനിക്കുന്നു.
മൽസ്യാവതാരം ചാക്ഷുഷ മനുവിന്റെയും വൈവസ്വത മനുവിന്റെയും കാലങ്ങളിൽ പരന്നു കിടക്കുന്നു. ചാക്ഷുഷ മനുവിന്റെ കാലത്ത് (അനേകം ചാക്ഷുഷമനുക്കളുണ്ടായിരുന്നു!) ഹയഗ്രീവൻ എന്ന ഒരു അസുരൻ, ആഗമങ്ങൾ (മാനവന്റെ വേദത്തിന്, അറിവിന് കാരണമായ ആമ്നായസംഭൂതമായവയും, ഭോഗമോക്ഷാദികൾ ഒന്നിച്ച് തരുന്നവയുമായ ഷഡാമ്നായങ്ങൾ; . മാനവൻ, മനുവിന്റെ വംശത്തിൽ പിറന്നവൻ) കട്ടെടുത്ത്,സമുദ്രത്തിൽ പോയൊളിച്ചു.
ഹത്വാ ദൈത്യം. ഹരി മൽസ്യരൂപമെടുത്ത് ആ ഹയഗ്രീവാസുരനെ കൊന്നിട്ട്. അഗാധസാഗരവിനിക്ഷിപ്ത. ആഴക്കടലിൽ താഴ്ത്തിവച്ച. ആഗമ. തന്ത്രശാസ്ത്രം. ഉദ്ധാരണം കൃത്വാ. പൊക്കി കൊണ്ടു വന്നിട്ട്. പല വ്യാഖ്യാനങ്ങളിലും, മൽസ്യം കടലിൽ താഴ്ന്ന 'വേദങ്ങളെ' ഉയർത്തി എന്ന് കാണാറുണ്ട്. ഈ തെറ്റിദ്ധാരണ അകറ്റാനായാണ് ഗുരു ഇവിടെ 'അഗാധസാഗരത്തിൽ താഴ്ത്തപ്പെട്ട 'വേദങ്ങളെ', അല്ലെങ്കിൽ 'നിഗമങ്ങളെ' എന്ന് പറയാതെ 'ആഗമോദ്ധാരണം' എന്ന് പറഞ്ഞു വച്ചത്. ആഗമം എന്നത് തന്ത്രം എന്നത് പ്രസിദ്ധം. വേദം അറിവ്. ഋക്, യജു: സാമാദി ഗ്രന്ഥങ്ങൾ, ഋഷിമാർക്ക് അറിഞ്ഞ കാര്യങ്ങൾ വിവരിക്കുന്നു.
"സഹസ്ര ശീർഷാ: പുരുഷ: സഹസ്രാക്ഷ: സഹസ്രപാത്
സ ഭൂമിം വിശ്വതോ വൃത്വാ അത്യതിഷ്ഠദ്ദശാംഗുലം" (ഋക്)
പുരുഷൻ ആയിരം തലയും ആയിരം കണ്ണും ആയിരം കാലും ഉള്ളവൻ. അവൻ ഭൂമിയെ മുഴുവൻ മൂടിക്കൊണ്ട് പത്ത് പെരുവിരൽ അളവിൽ നിന്നു.!!
"തദേജതി തന്നൈജതി തദ്ദൂരേ തദന്തികേ..
തദന്തരസ്യ സർവ്വസ്യ തദു സർവസ്യാസ്യ ബാഹ്യത:" (യജുർ വേദാന്തർഗ്ഗത ഈശാവാസ്യം)
അത് നീങ്ങുന്നു. അതു നീങ്ങുന്നില്ല. അതകലെയാണ് അതടുത്താണ്. അതെല്ലാത്തിന്റെയും അകത്താണ്. എന്നാൽ അതെല്ലാത്തിന്റെയും പുറത്താണ്.
"നാഹം മന്യേ സുവേദേതി നോ ന വേദേതി വേദ ച
യോ നസ്തദ്വേദ തദ്വേദ നോ ന വേദേതി വേദ ച" (സാമവേദാന്തർഗ്ഗത കേനം:2.2)
നല്ലവണ്ണം അറിയപ്പെട്ടു എന്ന് ഞാൻ വിചാരിക്കുന്നില്ല. നമ്മളിൽ ആർക്കും അറിയില്ല എന്നുമില്ല. അറിയപ്പെട്ടതുമാണ്. നമ്മളിൽ ആർക്കാണത് അറിയപ്പെട്ടത്? നമ്മളിൽ ആർക്കും അതറിയപ്പെട്ടില്ല. അറിയപ്പെട്ടതാണ് എന്നു അറിയപ്പെടുന്നു.
മാമുനിമാർക്കും ആ മനുവിനും. വൈശമ്പായനൻ, ജനമേജയൻ, സൂതൻ, എന്നിങ്ങിനെയുള്ള മുനിസമൂഹത്തിനും, ചാക്ഷുഷമനുവിനും. സംസാരമുക്ത്യർത്ഥമായ്. സമ്യക്കായ സാരഗർഭം സംസാരം. സമ്യക്കായി സരിക്കുന്ന, എല്ലാടവും ചലിക്കുന്ന, കാലാന്തർഗതമായത് സംസാരം. മുക്ത്യർത്ഥം. മോചനം, സ്വാതന്ത്ര്യം, സ്വച്ഛന്ദത അതിനായിക്കൊണ്ട്.
തത്വാർത്ഥം. തത്വം. അത് നീയാണ് എന്ന മഹാവാക്യത്തിന്റെ അർത്ഥം. അല്ലെങ്കിൽ കേവലസത്ത, യാതൊന്നാണോ 'സംസാര' ത്തിന്റെ അധിഷ്ഠാനമായി, സ്വയം 'സരിക്കാത്തത്' ആ കേവല സത്യമായ ബ്രഹ്മസാക്ഷാൽക്കാരത്തിന്റെ ഭാവന. അത് വേദം. സ്വായംഭുവനത് ലഭിച്ചത് 'ആഗമോദിത'മായ വാഗ്ഭവത്തിലൂടെ.
സദയം വദിച്ച. ഏറ്റവും കൃപാവൽസലനായി പറഞ്ഞുകൊടുത്ത.
മകരാകാരൻ. തേറ്റയുള്ള ഒരു മൽസ്യത്തിന്റെ രൂപം ധരിച്ചവൻ. വൈവസ്വതമനുവിന്റെ കാലത്ത് ഈ തേറ്റയുള്ള മൽസ്യാവതാരമാണ് മനുവിനെ പ്രളയാനന്തരം ജീവൻ നിലനിർത്താൻ സഹായിച്ചത്.
ഭവാനെ. അങ്ങയെ. അങ്ങ് തന്നെയാണ് ആ മൽസ്യാവതാരം.
സദാ സ്മൃത്വാ. എല്ലായ്പോഴും ധ്യാനിച്ചുകൊണ്ട്.
ഘോര ഭവാബ്ധി. ഭയം ജനിപ്പിക്കുന്ന പ്രപഞ്ചമാകുന്ന കടൽ. സ്രാവുകളും, അനേക സഹസ്രം ജീവജാലങ്ങളും നിറഞ്ഞ ഭൂമിയിലെ ഒരു സാഗരത്തിൽ പെട്ടാൽ തന്നെ മനുഷ്യൻ നിസ്സഹായൻ. 'ഭവം', ഉണ്ടായ എല്ലാ വസ്തുക്കളും നിറഞ്ഞ പ്രപഞ്ചം. അങ്ങിനെയുള്ള സാഗരത്തിൽ ജനിച്ച്, പുരുഷാർത്ഥങ്ങൾ സാധിക്കാൻ ശ്രമിക്കുന്ന മനുഷ്യനുണ്ടാകുന്ന ഭയം!
ചിലരഹോ. അഹോ, അത്ഭുതം, ആശ്ചര്യം. ചിലർ
കാണ്മൂ കളിപ്പൊയ്കയായ്. അങ്ങയെ ഈ വിധം ധ്യാനിക്കുന്ന ചിലർ, ഇത്ര ഘോരമായ പ്രപഞ്ചം തന്നെ ഒരു കളിക്കുളമായി കാണുന്നു.
No comments:
Post a Comment
അഭിപ്രായം