Friday, September 12, 2014

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 41

<-മുൻപിലത്തേത്                           തുടക്കം                      അടുത്തത്->
"നാകത്തിൽ കൊതിയില്ല ഞാനഭിലഷ്ക്കുന്നീലമോക്ഷത്തെയും
ലോകത്തിൽദ്ധനധാടിയും പ്രഭുതയും കാണുന്നു ഞാൻ തുച്ഛമായ്
ശ്രീകാന്താമലപാദഭക്തിലഹരീകല്ലോലിനീ മഗ്നനായ്
ശോകംവിട്ടൊരുകോടി ജന്മമിനിയും വാഴാൻ കൊതിക്കുന്നു ഞാൻ"

പദാർത്ഥം:
നാകത്തിൽ = സ്വർഗ്ഗത്തിൽ
കൊതിയില്ല = ആഗ്രഹമില്ല
ഞാനഭിലഷിക്കുന്നീല = ഞാനാഗ്രഹിക്കുന്നില്ല
മോക്ഷത്തെയും = മോക്ഷത്തെയും
ലോകത്തിൽ = ഭൂമിയിൽ
ധനധാടിയും = പണം കൊണ്ടുള്ള പ്രൗഢി
പ്രഭുതയും = സമ്പന്നൻ, അധികാരി എന്നെല്ലാമുള്ള അവസ്ഥ
കാണുന്നു ഞാൻ = ഞാൻ കണക്കാക്കുന്നു
തുച്ഛമായ് = നിസ്സാരമായ്
"നാകത്തിൽ കൊതിയില്ല ഞാനഭിലഷ്ക്കുന്നീലമോക്ഷത്തെയും
ലോകത്തിൽദ്ധനധാടിയും പ്രഭുതയും കാണുന്നു ഞാൻ തുച്ഛമായ്
ശ്രീകാന്താമലപാദഭക്തിലഹരീകല്ലോലിനീ മഗ്നനായ്
ശോകംവിട്ടൊരുകോടി ജന്മമിനിയും വാഴാൻ കൊതിക്കുന്ന് ഞാൻ"
ശ്രീകാന്ത = ലക്ഷ്മിയുടെ ഭർത്താവിന്റെ
അമല = കളങ്കമില്ലാത്ത
പാദഭക്തി = കാലിലുള്ള ഭക്തി
ലഹരീ കല്ലോലിനി = ലഹരിയാകുന്ന നദി
മഗ്നനായ് = മുങ്ങിത്താഴ്ന്ന്
ശോകം വിട്ട് = ദു:ഖമില്ലാതെ
ഒരുകോടി ജന്മം = കോടിക്കണക്കിനു ജന്മം
ഇനിയും വാഴാൻ = ഇനിയും ജീവിക്കുവാൻ
കൊതിക്കുന്നു ഞാൻ = ഞാൻ വളരെ ആഗ്രഹിക്കുന്നു.

ശ്ലോകാർത്ഥം:

എനിക്ക്, സ്വർഗ്ഗത്തിൽ ആഗ്രഹമില്ല. മോക്ഷത്തെയും ആഗ്രഹിക്കുന്നില്ല. ഭൂമിയിൽ സമ്പത്തുകൊണ്ടുള്ള പ്രൗഢിയും അതുകൊണ്ടുണ്ടാവുന്ന അധികാരവും ഞാൻ വളരെ നിസ്സാരമായ്ക്ക്കാണുന്നു. ലക്ഷ്മിയുടെ ഭർത്താവിന്റെ കാലിലുള്ള ഭക്തിലഹരിയാകുന്ന നദിയിൽ മുങ്ങി ദു:ഖമില്ലാതെ ഇനിയും കോടിക്കണക്കിനു ജന്മം ജീവിക്കാൻ കൊതിക്കുന്നു.


വ്യാഖ്യാ:
നേരിൽ സംസാരിക്കുമ്പോഴും ഗുരുനാഥൻ ഇതു തന്നെ ചിരിച്ചുംകൊണ്ട് പലപ്പോഴും പറയാറുള്ളത് ഞാനോർക്കുന്നു. മോക്ഷം വേണ്ടാ. പല ജന്മമെടുത്താലും, ദേവീപൂജാനിരതനായിരിക്കാമല്ലോ. ഈ ഭൂമി എത്ര സുന്ദരമാണെന്നും. ഗുരുനാഥനിലെ കവിയാണതു പറഞ്ഞത്.

No comments:

Post a Comment

അഭിപ്രായം