Wednesday, May 6, 2015

ഹരിസുധാലഹരി - ഗുരുതോഷിണി - ശ്ലോകം 99

   <--മുൻപിലത്തേത്                                    തുടക്കം                                 അടുത്തത്-->

"ഭവല്പദാർച്ചനമശേ….. പൂജാഫലം
….ദന്യഭജനം….
നിർവ്വാണപ്രദമപ്പദം പ്രണമനം ചെയ്തല്ലി വാഴ്വൂ സദാ
സർവ്വാമർത്ത്യരുമർച്ചനാ സുമചയം മൂർദ്ധാവിലേൽക്കും വിധം"

പദാർത്ഥം:
നിർവ്വാണപ്രദം = മോക്ഷപ്രദം
അപ്പദം = ആ കാലുകൾ
പ്രണമനം = ഹർഷത്തോടുകൂടി നമസ്കാരം
ചെയ്തല്ലി വാഴ്വൂ = ചെയ്തല്ലേ വാഴുന്നത്
സദാ = എല്ലായ്പോഴും
സർവ്വമർത്ത്യരും = എല്ലാ ദേവന്മാരും
അർച്ചനാ സുമചയം = പൂജാപുഷ്പങ്ങൾ
മൂർദ്ധാവിലേൽക്കും വിധം = (പ്രകടം)

ശ്ലോകാർത്ഥം:
……
എല്ലാ ദേവന്മാരും പൂജാപുഷ്പങ്ങൾ മൂർദ്ധാവിലേൽക്കും വിധം, മോക്ഷം തരുന്ന ആ കാലുകൾ ഹർഷത്തോടുകൂടി നമസ്കാരം ചെയ്തല്ലേ എല്ലായ്പോഴും വാഴുന്നത്!

വ്യാഖ്യാ:
ശ്ലോകം മുഴുവൻ ലഭ്യമല്ലാത്തതുകൊണ്ട് വ്യാഖ്യാനം ക്ലിഷ്ടമാണ്. പഴയൊരു ലഘുവ്യാഖ്യാനത്തിൽനിന്നും മനസ്സിലാകുന്നത്, ഇങ്ങിനെയാണ്:
“വിഷ്ണുഭജനം കൊണ്ട് മറ്റെല്ലാ ദേവന്മാരെയും ഭജിച്ചാലുള്ള ഫലം സിദ്ധിക്കുന്നു. എന്നാൽ മറ്റേതു ദേവനെ ഭജിച്ചാലും വിഷ്ണുഭജനത്തിനുള്ള ഫലം സിദ്ധിക്കുന്നതുമല്ല എന്ന് സാരം”
മുകളിൽ കൊടുത്ത ലഭ്യമായ ശ്ലോകാർദ്ധം സൂചിപ്പിക്കുന്നതും അതു തന്നെ. ആ മോക്ഷം തരുന്ന കാലുകൾ ഹർഷത്തോടു കൂടി നമസ്കരിച്ചാൽ എല്ലാ ദേവന്മാരും മൂർദ്ധാവിൽ പൂജാപുഷ്പങ്ങൾ ഏൽക്കും. അങ്ങിനെ ചെയ്തുകൊണ്ടാണ്, ലഭ്യമല്ലാത്ത ശ്ലോകാർദ്ധത്തിൽ പറയപ്പെട്ട മുനിഗണങ്ങളോ, മറ്റോ വാഴുന്നത്.

No comments:

Post a Comment

അഭിപ്രായം